വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, പാല്‍വില കുറച്ചു,
സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കെല്ലാം
സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് ചികിത്സ
കോവിഡ് ദുരിതാശ്വാസമായി 2000 രൂപ
ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയ ഉടനെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍. ഡി എം കെയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് ചികിത്സ
സംസ്ഥാനത്തെ ഓര്‍ഡിനറി ബസ് സര്‍വീസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന്റെ വിലയില്‍ മൂന്നുരൂപ കുറവ്. സംസ്ഥാനത്തെ ബി പി എല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസസഹായമായി 2000 രൂപ,
നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി എന്ന പദ്ധതിക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 9 മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങിലാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത അധികാരത്തിലെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ 4000 രൂപ ധനസഹായം നല്കുമെന്നായിരുന്ന ഡി എംകെ പ്രഖ്യാപനം.
ഈ പ്രഖ്യാപനത്തിന്റെ ആദ്യഘട്ടമായാണ് 2000 രൂപ നല്കുന്നത്. സര്‍ക്കാര്‍ ഇന്‍ഷൂറന്‍സുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും കോവിഡ് ചികിത്സ സൗജന്യമാക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും.കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം 2.04 കോടി കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസമേകും.