കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലത്ത്

 

സമ്മേളനം കേരള ഹൈകോടതി ജഡ്ജി, ജസ്റ്റിസ്. കെ. ബാബു ഉദ്ഘാടനം ചെയ്യും

സമാപന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും

കൊല്ലം: കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ബഹു കേരള ഹൈകോടതി ജഡ്ജി ശ്രീ. ജസ്റ്റിസ്. കെ. ബാബു ഉദ്ഘാടനം ചെയ്യും

നാൽപ്പത് വർഷം പിന്നിടുന്ന സംഘടനയുടെ 21-ാം മത് സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലം സി. കേവൻ മെമ്മോറിയൽ ടൌൺ ഹാളിൽ വച്ച് നടക്കും.

ജീവനക്കാരുടെ ക്ഷേമത്തിനും ക്രിമിനൽ ജുഡിഷ്യൽ സംവിധാനത്തിന്റെ മേക്കപ്പെട്ട പ്രവർത്തനത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയുടെ  സമ്മേളനം പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യങ്ങൾ

  • ക്രിമിനൽ കോടതി ജീവനക്കാരുടെസംയോജനം നടപ്പാക്കുക.
  • വിവിധ സർക്കാർ അധികം വകുപ്പുകളിൽ വരുന്നതായി കണ്ടെത്തുന്ന കോടതികളിലേക്ക് പുനർവിന്യസിക്കുക. കണ്ടെത്തുന്ന തസ്തികകൾ മജിസ്ട്രേറ്റ് കോടതികളിലേക്ക് പുനർ വിന്യസിക്കുക
    3. ജനസംഖ്യാനുപാതികമായി പുതിയ മജിസ്ട്രേറ്റ് കോടതികൾ സ്ഥാപിക്കുക
    4. കോടതി ഭാഷ മലയാളമാക്കുക
    5. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ഓരോ ജില്ലയിലും Judicial Magistrate-കോടതികൾ പ്രത്യേകം ചില ‘hic സ്ഥാപിക്കുക എന്നിവയാണ്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിനിധി സമ്മേളനവും രണ്ടാം ദിവസം കാലത്തും വൈകീട്ടുമായി രണ്ട് പൊതു സമ്മേളനങ്ങളും നടക്കും.

പ്രതിനിധി സമ്മേളനത്തിൽ 250 ഓളം പ്രതിനിധികൾ പങ്കെടുക്കും.  വിവിധ സംസ്ഥാനങ്ങളിലുള്ള നിരീക്ഷകരായി സംഘടനാ പ്രതിനിധികളും എത്തിചേരുന്നതാണ്. പ്രതിനിധി സമ്മേളനം – AEC പ്രസിഡണ്ട് ലക്ഷ്മ റെഡ്ഡി ഉദ്ഘാടനം ചെയ്യും.

29 തിയതി  ഹൈകോടതി ചീഫ് ജസ്റ്റിസിന്റെയും  ജസ്റ്റിസ് മുഹമ്മദ് മുസ്താക്കിന്റെയും സന്ദേശങ്ങൾ തുടർന്ന്.29 ന് കാലത്ത് 10 മണിക്ക് ഉദ്ഘാടന സമ്മേളനം  കേരള ഹൈകോടതി ജഡ്ജി ശ്രീ. ജസ്റ്റിസ്. കെ. ബാബു ഉദ്ഘാടനം ചെയ്യുന്നതാണ്. മുഖ്യാഥിതിയായി ജസ്റ്റിസ് ശ്രീ.പി.ജി. അജിത്ത് കുമാറും ഇതര സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നു.

ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. ബഹു ധനകാര്യ മന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ മുഖ്യാഥിതിയാവും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1500 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു