തിരുവനന്തപുരം :മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്സൈറ്റുകള്‍ വികസിപ്പിച്ചത്.
എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിതലത്തില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കാന്‍ കഴിയും വിധമാണ് സൈറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മന്ത്രിതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ തയ്യാറാക്കിയ ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍, ആനൂകൂല്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയുടെ അറിയിപ്പുകളും ലഭ്യമാകും.
ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, മന്ത്രിമാരുടെ പ്രൊഫൈല്‍, ഓഫീസ് വിവരം, ഫോട്ടോ ഗാലറി, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, വകുപ്പുകളുടെ സൈറ്റുകളില്‍ പ്രവേശിക്കാനുള്ള സംവിധാനം എന്നിവ ഉള്‍പ്പടെ വിപുലമായ സംവിധാനങ്ങളോടെയാണ് വെബ്സൈറ്റുകള്‍ ഒരുക്കിയിട്ടുള്ളത്.
അതത് ദിവസമുള്ള വാര്‍ത്തകള്‍, പുത്തന്‍ പദ്ധതികള്‍, മന്ത്രി തലത്തില്‍ നല്കുന്ന അറിയിപ്പുകള് തുടങ്ങിയവ നല്കാന് പ്രത്യേക സംവിധാനമുണ്ട്. ഇക്കാര്യങ്ങള്‍ യഥാസമയം പുതുക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, പ്രസ് സെക്രട്ടറി പി.എം. മനോജ്, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സി-ഡിറ്റ് ഡയറക്ടര്‍ ജി. ജയരാജ്, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് അഡീ: ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (മീഡിയാ റിലേഷന്‍സ്) കെ. സുരേഷ് കുമാര്‍, വെബ് ആന്റ് ന്യൂ മീഡിയ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആശിഷ് സി.ആര്., സി-ഡിറ്റ് വെബ്ഹെഡ് എസ്.ബി ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.