സമ്മേളനം ആഗസ്റ്റ് 17,18,19,20, ഠൗൺഹാൾ കൊല്ലം (വെളിയം ഭാർഗ്ഗവൻ നഗർ)19, 20 തീയതി കളിൽ പ്രതിനിധി സമ്മേളനം . 20ന് സമാപിക്കും
കൊല്ലം: സിപിഐ ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും.
405 പ്രതി നിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മണ്ഡലം സമ്മേളനം തെരഞ്ഞെടുത്ത 371 പൂർണ പ്രതിനിധികളും, 34 പകരം പ്രതിനിധികളും ഇതിൽ പങ്കെടുക്കും. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളും ഇതിൽ പെടും. കൂടാതെ ക്ഷണിതാക്കളായി 15 പേർ കൂടി ഉണ്ടാകും
സമ്മേളനത്തിൽ സ്റ്റേറ്റ് സെന്ററിനെ പ്രതിനിധീകരിച്ച് കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, ജെ ചിഞ്ചുറാണി, കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത് നാകരൻ, എൻ രാജൻ എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി നാല് സെമിനാറുകൾ നടന്നു. കൊല്ലത്തിന്റെ സമഗ്രവികസനം എന്ന വിഷയത്തെകുറിച്ച് 18ന് വൈകുന്നേരം കൊല്ലത്ത് നടക്കുന്ന അഞ്ചാമത്തെ സെമിനാർ പന്ന്യൻ രവീ ന്ദ്രൻ ഉദ്ഘാടനം ചെയ്യും.
24-ാം പാർട്ടി കോൺഗ്രസിന്റെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് നഗരത്തി ലെ നമ്മെ വിട്ടുപിരിഞ്ഞ പാർട്ടി നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ നിന്നു പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ എത്തിക്കുന്ന രക്തപതാക 17 ന് വൈകിട്ട് 4.30ന് സമ്മേളന നഗറിൽ (കന്റോൺ മെന്റ് മൈതാനത്തെ വെളിയം രാജൻ നഗറിൽ ) ഉയർത്തും കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് സമീപം പന്ന്യൻ രവീന്ദ്രൻ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. സാം കെ ഡാനിയേലിന് കൈമാറുന്ന കൊടിമരം കെ എസ് ഇന്ദുശേഖരൻ നായരുടെ നേതൃത്വത്തിൽ കൊണ്ടുവരും. പാർട്ടി പതാക ശൂര നാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് കൊണ്ടുവരുക. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യു ന്ന സമ്മേളനത്തിൽ കെ ശിവശങ്കരൻ നായർ ആർഎസ് അനിലിന് കൈമാറും.
ചാത്തന്നൂർ ഉളിയ നാട് രക്തസാക്ഷി മണ്ഡപത്തിന് സമീപം എൻ അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ബാനർ ഡോ. ആർ ലതാദേവി കെ ജഗദമ്മ ടീച്ചർക്ക് കൈമാറും. ദീപശിഖ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരും. കെ ആർ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ജി എസ്. ജയലാൽ എംഎൽഎ കൊളുത്തിക്കൊടുക്കുന്ന ദീപശിഖ എസ് വിനോദ് കുമാർ ഏറ്റുവാങ്ങി വെളിയം രാജൻ നഗറിൽ എത്തിക്കും. എല്ലാ ജാഥകളും അവിടെ സംഗമിക്കും. ബാനർ ജെ ചിഞ്ചുറാണിയും രക്തപതാക ആർ രാമചന്ദ്രനും കൊടിമരം കെ രാജുവും ദീപശിഖ പി എസ് സുപാലും ഏറ്റുവാങ്ങും. 5 ന് എൻ അനിരുദ്ധൻ പതാക ഉയർത്തും.
കൊല്ലം ഇപ്റ്റ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
തുടർന്ന് പൊതുസമ്മേളനം ദേശീയ സെക്രട്ടേറി യേറ്റംഗം അമർ ജിത് കൗർ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെ പ്രകാശ് ബാബു, കെ ആർ ചന്ദ്രമോഹനൻ, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു തുടങ്ങിയവർ സംസാരിക്കും. ആർ വിജയകുമാർ സ്വാഗതവും, കൊല്ലം മധു നന്ദിയും പറയും. 18ന് വെളിയം ഭാർഗവൻ നഗറിൽ (ടൗൺഹാൾ) കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 19, 20 തീയതി കളിൽ പ്രതിനിധി സമ്മേളനം തുടരും. 20ന് സമാപിക്കും.
മുല്ലക്കര രത്നാകരൻ,അഡ്വ.ജി.ലാലു, അഡ്വ.ആർ.വിജയകുമാർ, ജിജു തുടങ്ങിയവർ പത്രസമ്മേളനത്തി പങ്കെടുത്തു