തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം പുറത്തുവിട്ടുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഞാന്‍ ആവശ്യപ്പെടാതെയാണ് സര്‍ക്കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നല്‍കിയതെന്നും ഇത് സമ്മര്‍ദ തന്ത്രമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും ഐപിസി 124–ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു.
പ്രതിഷേധം പെട്ടെന്ന് ഉണ്ടായതല്ല. ആസൂത്രിതമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് എനിക്കെതിരെയുള്ള പ്ലക്കാര്‍ഡുകള്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്നും– ഗവര്‍ണര്‍ ചോദിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായ കെകെരാഗേഷ്, സംഘാടക സമിതിയിലെ പ്രധാനിയും എംപിയും എന്ന നിലയില്‍ അന്നു വേദിയില്‍ നിറഞ്ഞു നിന്നിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തടയാന്‍ തന്നോടൊപ്പം വേദിയില്‍ ഇരുന്ന രാഗേഷ് ഉടന്‍തന്നെ വേദി വിട്ടു. ചരിത്ര കോണ്‍ഗ്രസിലുണ്ടായ ആക്രമണം പൊലീസിന് കണ്മുന്നില് നടന്ന സംഭവമായിരുന്നിട്ടും, ഏഴ് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഗവര്ണപറഞ്ഞു.ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിനെ കണ്ട് ചര്‍ച്ച നടത്തിയതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു. ആര്‍എസ്എസ് മേധാവിയെ കണ്ടത്. വ്യക്തിപരമായ കാര്യമാണെന്നും ഔദ്യോഗികമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.