അഹമ്മദാബാദ്/ഷിംല: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്. 150ലധികം സീറ്റുകള്‍ നേടിയാണ് ബി ജെ പി ഗുജറാത്തില്‍ ഏഴാം തവണയും അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ നടന്ന അതിശക്തമായ പ്രചാരണങ്ങള്‍ സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. 17 സീറ്റുകള്‍ മാത്രം നേടുന്ന കോണ്‍ഗ്രസ് ഗുജറാത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. സംസ്ഥാനനത്ത് ത്രികോണ മത്സരത്തിന് വേദി സജ്ജമാക്കുമെന്ന ഉറപ്പില്‍ തെരഞ്ഞെടുപ്പുഗോദയിലിറങ്ങിയ ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്തെ വരവ് അറിയിച്ചത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലേക്ക് ചുരുങ്ങിയ ബി ജെ പി 2022ല്‍ 150ലധികം സീറ്റുകള്‍ സ്വന്തമാക്കിയിപ്പോള്‍ സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ റെക്കോഡിനെയും മറികടന്നു. 1985ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലാണ്149 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 12ന് ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് പുതിയ നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കുന്നതിന് സാധ്യതയില്ല.ചരിത്രവിജയം സമ്മാനിച്ച ഗുജറാത്ത് ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നേരന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസന രാഷ്ട്രീയത്തെ ജനം അനുഗ്രഹിക്കുകയും തുടരാന്‍ ആഗ്രഹിക്കുകയും െചയ്തു. ഗുജറാത്തിലെ ജനശക്തിക്കു മുന്നില്‍ തലകുനിക്കുകയാണ്. കഠിനാധ്വാനം ചെയ്ത ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് യഥാര്‍ഥ ജേതാക്കളെന്നും– മോദി ട്വിറ്ററില്‍ കുറിച്ചു.ജനാധിപത്യത്തില്‍ ജയവും പരാജയവുമുണ്ടാകും.ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പാര്‍ട്ടിയെ പുനര്‍രൂപീകരിക്കുകയും രാജ്യത്തിന്റെ ആശങ്ങള്‍ക്കായി പോരാട്ടം നടത്തുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. ആശയങ്ങള്‍ കൈവിടാതെ കുറവുകള്‍ ഇല്ലാതാക്കാന്‍ പൊരുതുമെന്നും – കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
ഷിംല: സംസ്ഥാനത്ത് വീണ്ടും അധികാര തുടര്‍ച്ചയെന്ന സ്വപ്നവുമായി തെരഞ്ഞെടുപ്പുഗോദയിലിറങ്ങിയെ ബി ജെ പിയെ അധികാരത്തില്‍നിന്ന് പുറത്താക്കി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 1985മുതല്‍ അഞ്ചുവര്‍ഷത്തിനുശേഷം പാര്‍ട്ടികളെ മാറി മാറി അധികാരത്തിലേറ്റുന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് .68 അംഗ നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ബി ജെ പിക്ക് 25 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ആം ആദ് മിപാര്‍ട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. ചിട്ടയായപ്രവര്‍ത്തനവും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് ഈ വിജയം. ഹിമാചല്‍ പ്രദേശിലെ വിജയത്തിലുടെ രാജ്യത്ത് കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി. രാജസ്ഥാനും ഛത്തിസ്ഗഡുമാണ് മറ്റ് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിലായിരുന്ന ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്നതുള്പ്പടെയു ള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്കിയിരുന്നു.
ഹിമാചല്‍ പ്രദേശിലെ വന്‍ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ എത്രയും പെട്ടെന്നു നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാര്‍ക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ദേവഭൂമിയായ ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് കൂപ്പുകയ്യോടെ നന്ദി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഹിമാചല്‍ പ്രദേശിലെ സഹോദരീ സഹോദരന്‍മാരെ അഭിന്ദിക്കുന്നു. ഹിമാചലിലെ ജനങ്ങള്‍ക്ക് നല്‍കിയ പത്ത് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.