തേങ്ങയേക്കാൾ വില തേങ്ങാ പൊങ്ങിന് ലഭിക്കുന്നത് കേരകർഷകർക്കാശ്വാസമാണ്
പൊങ്ങ് ഒന്നിന് 80 രൂപയാണ് വില.
കൊല്ലം: പഴയതലമുറയുടെ ഭക്ഷണത്തിൻ്റെ ഭാഗമായിരുന്നതും എന്നാൽ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതുമായ തേങ്ങാ പൊങ്ങ് /കോക്കനട്ട് ആപ്പിൾ രുചിയുടെ വിപണ രംഗത്ത് തരംഗമാകുന്നത്. കൊട്ടിയത്തിനും കൊല്ലത്തിനു ഇടയ്ക് വിവിധസ്ഥലങ്ങളിലായാണ് വിപണനം പൊടിപൊടിക്കുന്നത്. മുതിർന്നവർക്കൊപ്പം കുട്ടികളും കേരളത്തിൻ്റെ ഈ ഇലാമപ്പഴം രുചിക്കാനുള്ള തിരക്കിലാണ്.
മലയാളിയുടെ മറവിയുടെ ഓർമപ്പെടുത്തലായി “ഔഷധ സമൃദ്ധമായ തേങ്ങാ പൊങ്ങ് വിൽപ്പനയ്ക്ക് എന്ന കച്ചവടക്കാരുടെ ബോഡുകൾ.
തേങ്ങയേക്കാൾ വില തേങ്ങാ പൊങ്ങിന് ലിഭിക്കുന്നത് കേരകർഷകർക്കാശ്വാസമാണ്
പൊങ്ങ് ഒന്നിന് 80 രൂപയാണ് വില.
തെങ്ങിൻ പൊങ്ങിന്റെ രുചി പഴയ തലമുറയ്ക്ക് പരിചിതമാണ്. പണ്ട് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് കറിക്കരയ്ക്കാനായി തേങ്ങാപ്പുരയിൽ മാറ്റിയിടുന്ന തേങ്ങകളിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കും.
പൊങ്ങിന് മാത്രമായി ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല എങ്കിലും ഇപ്പോൾ വിപണി സാദ്ധ്യത കാരണം പഴക്കച്ചവടക്കാരിൽ പലരും തേങ്ങ മുളപ്പിച്ച് പൊങ്ങ് വിൽപ്പന തുടങ്ങിയിട്ടുണ്ട്.
നഗരത്തിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെല്ലാം ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൊല്ലം വാളകത്തു നിന്നും കൊണ്ടുവന്നതാണെന്ന് കച്ചവടക്കാരൻ പറഞ്ഞു. മുളപ്പിക്കാനായി നൂറു തേങ്ങ പാകിയാൽ പകുതിയോളം മാത്രമേ മുള വരൂ എന്നും ശേഷിക്കുന്നതെല്ലാം അഴുകിപ്പോകുമെന്നുമാണ് കച്ചവടക്കാർപറയുന്നത്.
കോക്കനട്ട് ആപ്പിൾ:
ഏഷ്യൻ രാജ്യങ്ങളിൽ കോക്കനട്ട് ആപ്പിൾ എന്നാണ് പൊങ്ങിനെ വിശേഷിപ്പിക്കപ്പെടുന്നത്. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗസാദ്ധ്യത തടയുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ. പ്രമേഹം, കിഡ്നിസംബന്ധമായ അസുഖങ്ങൾ എന്നിവയെ ചെറുക്കാനും പൊങ്ങിനു കഴിയും.പൊങ്ങിലെ പോഷകങ്ങൾ മറ്റു ഭക്ഷ്യവിഭവങ്ങളിലുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന പോഷകം ഉത്തേജിതാവസ്ഥയിലാണ് എന്നുള്ള താണ് പൊങ്ങിനെ വ്യത്യസ്തമാക്കുന്നത്.
ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന വർദ്ധിത പോഷകമൂല്യം പോലെയാണിതും. മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന വർദ്ധിത പോഷകമൂല്യം പോലെയാണിതും.
പൊങ്ങ് :
വിളഞ്ഞ തേങ്ങ മണ്ണിൽ പാകി രണ്ടു മൂന്നു മാസം പിന്നിടുമ്പോൾ മുളയ്ക്കാനുള ആദ്യഘട്ടമായി ഉളിൽ പൊങ്ങ് രൂപപ്പെടും. 8 -9 മാസംകൊണ്ട് തേങ്ങാക്കാമ്പ് മുഴുവനായും പൊങ്ങായി പരിണമിക്കും. ചിരട്ട പൊട്ടിച്ചെടുക്കുന്ന പൊങ്ങ് അതേപടി ഭക്ഷ്യയോഗ്യമാണെങ്കിലും മറ്റു വിഭവങ്ങളോടൊപ്പമായോ അല്ലാതെയോ പാകം ചെയ്തും കഴിക്കാം. പൊങ്ങു മാത്രമല്ല, തേങ്ങ മുളയ്ക്കുമ്പോൾ ഉളിലുള്ല 5-6 ഇഞ്ച് വളർന്ന കുരുന്ന് ഓലകളും ഒന്നാന്തരം ഭക്ഷ്യവസ്തു കൂടിയാണ്.
ആരോഗ്യ ഗുണങ്ങളേറെ
ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു
പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു
നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു
ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നു
ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു
നല്ല കൊളസ്ട്രോൾ കൂട്ടുന്നു
തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും