പള്ളിമുക്കിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 

കൊല്ലം പള്ളിമുക്കിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി.

കഴിഞ്ഞ ദിവസം പുലർച്ചെ 2.30നായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് പഴക്കടയിലക്ക് ഇടിച്ചുകയറുകയായിരുന്നു. ആളപായം ഇല്ല.  അപകടത്തിൽ കടയുടെ ഷട്ടർ ,കോൺക്രിറ്റ് മേൽക്കൂര തകരുകയും. കെട്ടിടം പൂർണമായും തകരുകയും കടയിൽ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന സാധനക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കട ഉടമ നിയാസ് വർത്തമാനത്തിനോട് പറഞ്ഞു.