ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് ലോകകിരീടം

ദോഹ:  ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോൾ ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

 

അർജന്റീനയ്ക്കായി 23, 108 മിനിറ്റിൽ ലയണൽ മെസിയും 35-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടി. ഫ്രാൻസിനായി 80, 81, 118 മിനിറ്റുകളിൽ എംബാപ്പെയാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. കളിയുടെ 23ാം മിനിറ്റിലാണ് അർജന്റീന മുന്നിലെത്തിയത്. 21 മിനിറ്റി പിന്നിട്ടപ്പോൾ ബോക്സിലേക്ക് കയറി എയഞ്ച ഡി മരിയയെ ഒസ്മാൻ ഡെംബലെ വീഴ്ത്തിയതാണ് പെനാൽറ്റിയിലേക്ക് വഴി തുറന്നത്. 23ാം മിനിറ്റിൽ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ​ഹ്യൂ​ഗോ ലോറിസിന് ഒരു പഴുതും നൽകാതെ പന്ത് വലയിൽ. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയായിരുന്നു ഇത്.

 

ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമണം വിട്ടില്ല. പിന്നാലെ അവർ ലീഡും ഉയർത്തും. കൗണ്ടർ അറ്റാക്കിലൂടെയാണ് ഈ ​ഗോളിന്റെ പിറവി. ഇതിനും ആരംഭം കുറിച്ചത് മെസി തന്നെ. മെസി തുടങ്ങി വച്ച മുന്നേറ്റമാണ് ​ഗോളിൽ കലാശിച്ചത്. നായകൻ മറിച്ചു നൽകിയ പന്ത് സ്വീകരിച്ച മാക്ക് അലിസ്റ്റർ ഫ്രഞ്ച് പ്രതിരോധ തടയാൻ എത്തും മുൻപ് തന്നെ കുതിച്ചെത്തിയ മരിയ്ക്ക് മറിച്ചു നൽകി. അപ്പോൾ മരിയെ തടയാൻ ആരും ഉണ്ടായിരുന്നില്ല. ലോറിസിന് ഒരു പഴുതും നൽകാതെ മരിയ പന്ത് സമർഥമായി വലയിലിട്ടു.

ഫ്രഞ്ച് പ്രതിരോധം അമ്പേ ശിഥിലമായത് സമർഥമായി മുതലെടുത്താണ് ഈ ​ഗോളിന്റെ പിറവി. ​ഗോൾ നേട്ടം മരിയ ആനന്ദ കണ്ണീർ പൊഴിച്ചാണ് ആഘോഷിച്ചത്.