സായുധസേന പതാക വില്‍പന: ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: 2022 ലെ സായുധസേനാ പതാക വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം എന്‍.സി.സി കേഡറ്റ്കളില്‍ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ വകുപ്പിന്റെ സായുധസേനാ പതാക നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. വിമുക്തഭടന്‍മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.