ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു

കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് പോളയത്തോട് നിന്നും ഇന്നത്തെ പര്യടനം ആരംഭിച്ചു.

രാഹുൽഗാന്ധി പദയാത്രക്ക് തയ്യാറായി എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു.

കൊല്ലം മേൽപ്പാലത്തിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് പദയാത്രക്ക് അഭിവാദ്യവുമായി റോഡിനിരുവശവു ഉണ്ടായിരുന്നത്. യാത്രയിൽ കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ കെ.പ്രേമചന്ദ്രൻ. രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ബിന്ദുകൃഷ്ണ, തുടങ്ങിയ നേതാക്കൾ രാഹുലിനൊപ്പം മുൻ നിരയിൽ തന്നെ പദയാത്രക്കൊപ്പം നടക്കുന്നുണ്ട്. പദയാത്രയുടെ രാവിലെയുള്ള ആദ്യഘട്ടം നീണ്ടകരയിൽ സമാപിക്കും. അതിനു ശേഷം കശുവണ്ടി തൊഴിലാളികളോടും, കശുവണ്ടി ഫാക്ടറി ഉടമകളോടും, ആർഎസ്പി നേതാക്കളോടും രാഹുൽ ഗാന്ധി സംവദിക്കും. ഉച്ചയ്ക്ക് മൂന്ന് മുപ്പതിനു ശേഷം നീണ്ടകരയിൽ നിന്നും വീണ്ടും ആരംഭിക്കുന്ന പദയാത്ര കരുനാഗപ്പള്ളിയിൽ പൊതുയോഗത്തോടെ സമാപിക്കും.