1. Home
  2. Matters Around Us

Category: Matters Around Us

    ഇന്ത്യ കുതിച്ചുകയറുമ്പോള്‍ താമര കൊഴിഞ്ഞുകൊണ്ടിരിക്കുന്നു
    Matters Around Us

    ഇന്ത്യ കുതിച്ചുകയറുമ്പോള്‍ താമര കൊഴിഞ്ഞുകൊണ്ടിരിക്കുന്നു

    ലോകസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇന്ത്യാമുന്നണി വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിഎ മുന്നണിക്ക് 300 സീറ്റ് കടക്കാന്‌‍ ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം ഇന്ത്യാ മുന്നണി 231 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.  

    തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..
    Kerala

    തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..

    തിരുവനന്തപുരം:  എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎയ്ക്ക് ലീഡ്. കൊല്ലത്ത് യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ 11415 ൻ്റ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്ദപുരത്ത് ശശി തരൂർ…

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
    Kerala

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

    കൊല്ലംസംസ്ഥാന സ്‌കൂള്‍ കലോത്സവം  ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്…

    ജപ്പാന്‍ വിമാന ദുരന്തം: 379 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
    Kerala

    ജപ്പാന്‍ വിമാന ദുരന്തം: 379 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

    ടോക്കിയോ: ജപ്പാൻ തലസ്ഥാനത്തെ ഹനെഡ വിമാനത്താവളത്തിൽ തീരസംരക്ഷണ സേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന യാത്രാ വിമാനത്തിൽ നിന്ന് 379 പേർ അദ്ഭുതകരമായി രക്ഷപെട്ടു. തീരസംരക്ഷണ സേനയുടെ വിമാനത്തിലെ അഞ്ചു ജീവനക്കാർ മരിച്ചു. ഈ വിമാനത്തിന്‍റെ പൈലറ്റ് രക്ഷപെട്ടു. ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ ജപ്പാൻ മരവിച്ചുനിൽക്കുന്നതിനിടെയാണു വിമാനാപകടം. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട വിമാനമാണു…

    തിരികേ കിട്ടിയ ‘കരി’മണി..
    Kerala

    തിരികേ കിട്ടിയ ‘കരി’മണി..

    തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ കൂട്ടം തെറ്റിപ്പോയ ശേഷം തിരികെയെത്തിയ കുട്ടിയാന അമ്മയാനയോട് ചേർന്നുകിടന്നുറങ്ങുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഒറ്റയ്ക്കായ നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. ഇവർ ഡ്രോണുകളുടെ ഉൾപ്പെടെ സഹായത്തോടെ അമ്മയാനയെയും അതുൾപ്പെടുന്ന ആനക്കൂട്ടത്തെയും കണ്ടെത്തി. കുട്ടിയാനയെ അവർക്കരികിലെ ത്തിച്ചു.പരിസ്ഥിതി, കാലാവസ്‌ഥ, വനംവകുപ്പ് ചുമതലകളുള്ള തമിഴ്‌നാട് അഡീഷനൽ ചീഫ്…

    രാജ്യത്തിന്‍റെ നിര്‍മ്മിത ബുദ്ധി(എഐ) ഹബ്ബാകാന്‍ കൊച്ചി
    Kerala

    രാജ്യത്തിന്‍റെ നിര്‍മ്മിത ബുദ്ധി(എഐ) ഹബ്ബാകാന്‍ കൊച്ചി

      അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാർ കൊച്ചി: നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാനകേന്ദ്രമായി(ഹബ്ബ്) കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം ആരംഭിച്ചു. ഇതിന്‍റെ ആദ്യ പടിയെന്നോണം ഐബിഎം സോഫ്റ്റ്വെയറുമായി വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍…

    ഒ എന്‍ വി സ്മൃതിയില്‍ പ്രധാന വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിന് സമര്‍പ്പിച്ചു 
    Kerala

    ഒ എന്‍ വി സ്മൃതിയില്‍ പ്രധാന വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിന് സമര്‍പ്പിച്ചു 

    കൊല്ലം: അഞ്ച് ദിനരാത്രങ്ങള്‍ കലയുടെ കേളികൊട്ടുയരുന്ന ആശ്രാമത്തെ പ്രധാന കലോത്സവ വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിനായി സമര്‍പ്പിച്ചു. കവി ഒ എന്‍ വി കുറുപ്പിന്റെ നാമകരണത്തിലുള്ള വേദിയും പന്തലുമാണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും സഹകരണം സജീവമാണെന്നും പന്തലിന്റെ നിര്‍മാണം…

    സംസ്ഥാന സംസ്‌ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദി ഒ.എൻ.വി സ്മൃതി
    Kerala

    സംസ്ഥാന സംസ്‌ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദി ഒ.എൻ.വി സ്മൃതി

    കൊല്ലം: സംസ്‌ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദിക്ക് കവി ഒ.എൻ.വി കുറുപ്പിൻ്റെ പേര് നൽകി (ഒ.എൻ.വി സ്മൃതി), 24 വേദികളും മൺമറഞ്ഞ സാംസ്ക്കാരിക നായകൻമാരുടെ പേരിലാണ്. സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ 14,000 കലാപ്രതിരകൾ പങ്കെടുക്കും. 230 ഇനങ്ങളിൽ മത്സരം നടക്കും. മത്സ രം കൃത്യസമയത്ത് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുമെന്നു…

    2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം
    Kerala

    2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

    തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭനു ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ്…

    കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍
    Kerala

    കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍

      തിരുവനന്തപുരം: സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ…