മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 77 ആം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ആശംസ നേർന്നു.

ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നാരായൺ റാണെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ്‌ ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമങ്, ആസാം ഗവർണർ പ്രൊഫസർ ജഗദീഷ് മുഖി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കമൽ ഹാസൻ , സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേരിട്ടും അല്ലാതെയും ജന്മദിനാശംസകൾ നേർന്നു.