കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ജിയോ ട്രൂ 5ജി ഉദ്ഘാടനം ചെയ്തു

ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.

ജനുവരിയോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നീ നഗരങ്ങളിലും ജിയോയുടെ 5ജി സേവനങ്ങള്‍ എത്തും

കൊച്ചി: കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു റിലയന്‍സ് ജിയോ കേരളത്തില്‍ 5ജി സേവങ്ങള്‍ക്ക് തുടക്കംകുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരത്ത് നിന്ന് ജിയോ ട്രൂ 5ജി ഓണ്‍ലൈനായി ലോഞ്ച് ചെയ്തു.
ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കല്‍ കിറ്റിലൂടെ ആരോഗ്യ സംരക്ഷണ മേഖലയിലും, വിപ്ലവകരമായ എ ആര്‍ വി ആര്‍ ജിയോ ഗ്ലാസിലൂടെ വിദ്യാഭ്യാസ മേഖലയിലും 5ജിയുടെ അനന്തര സാദ്ധ്യതകള്‍ ജിയോ കാഴ്ചവെച്ചു. ഈ സാങ്കേതിക നേട്ടങ്ങള്‍ കേരളത്തിലെ ജനജീവിതത്തില്‍ വിപ്ലവര്‍കരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും. ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയ കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ജിയോ ട്രൂ 5ജിയുടെ സ്പീഡ് അനുഭവം കാണിച്ചുകൊടുത്തു.
‘ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരളത്തില്‍ ലോഞ്ച് ചെയ്യുന്നതില്‍ സന്തോഷമുണ്ട്. 5ജി സേവനങ്ങള്‍ വരും നാളുകളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പരിവര്‍ത്തനപരമായ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപ നിക്ഷേപിച്ചുകൊണ്ടു നമ്മുടെ സംസ്ഥാനത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. 2023 ജനുവരിയോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലേക്കും; 2023 ഡിസംബറോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കും എന്ന് ജിയോ അധികൃതര്‍ അറിയിച്ചിരിക്കുകയാണെന്നും
5ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതോടെ, സംസ്ഥാനത്തിന് മികച്ച ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാനുള്ള വഴി തുറക്കുക മാത്രമല്ല സര്‍ക്കാര്‍ സേവനങ്ങളും, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എസ്എംഇ ബിസിനസിന്റെ വളര്‍ച്ച എന്നിവയില്‍ കൂടുതല്‍ ഡിജിറ്റല്‍ പരിവര്‍ത്തനം കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം തുടര്‍ന്നു.
5ജി സേവനങ്ങള്‍ ഐടി വ്യവസായത്തിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വികസനത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയെ ശാക്തീകരിക്കും. നൂതനമായ സാങ്കേതിക രംഗങ്ങളായ ഐഒടി, ബ്ലോക്ക്‌ചെയിന്‍, എഐ, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുടെ വളര്‍ച്ചയ്ക്കു വേണ്ടിയാ ഊന്നല്‍ നല്‍കുന്നതിന് 5ജി സേവനങ്ങള്‍ സഹായകരമായിരിക്കും.
ടെക്‌നോളജി രംഗത്തെ ഈ പുതിയ സാങ്കേതിക വിദ്യ കേരളത്തില്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത റിലയന്‍സ് ജിയോയ്ക്ക് എല്ലാവിധ ആശംസകള്‍ അറിയിക്കുന്നു വെന്നും ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരളത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 20 മുതല്‍, കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും