നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022). കോമേഴ്‌സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടിയാണ് സ്റ്റാൾ ഡെക്കറേഷൻ മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഫ്ലവർ അറേഞ്ച്മെന്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും രജിസ്‌ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കുമായി 9249798390, 9496206950, 9447515151 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഈ മാസം 21 മുതൽ ജനുവരി മൂന്ന് വരെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.