കെയര്‍ ചവറ ചലഞ്ചുമായി ചവറ എം.എൽ.എ 

സമാഹരിച്ച മുഴുവൻ സാധനങ്ങളും മണ്ഡലത്തിലെ വിവിധ കോവിഡ് ബാധിത പ്രദേശങ്ങളിൽ  എത്തിക്കുമെന്ന് നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയന്‍പിളള

കെയര്‍ ചവറ ചലഞ്ചുമായി ചവറ എം.എൽ.എ

കൊല്ലം: ചവറ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ആഫീസ് കേന്ദ്രമാക്കി ഡോ. സുജിത് വിജയന്‍പിളളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെയര്‍ ചവറയ്ക്ക് ഭക്ഷണകിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.

ചവറയിലെ ദി എവര്‍ഗ്രീന്‍ ചാരിറ്റബിള്‍ സൊസൈറ്റി (ചവറ ഗവ. കോളേജ് 1988-1992 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍) സമാഹരിച്ച മെഡിക്കല്‍ കിറ്റ് പ്രസിഡന്‍റ് റസ്റ്റം ചവറ എംഎല്‍എ ഡോ. സുജിത് വിജയന്‍പിളളയ്ക്ക് കൈമാറി.

രക്ഷാധികാരി ജ്യോതികുമാര്‍, സെക്രട്ടറി അയ്യപ്പന്‍ അരിമണ്ണൂര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ലാല്‍.കെ കൊച്ചയ്യം, രാജ്മോഹന്‍ പി.ആര്‍, അജയഘോഷ്.ഡി, മനേഷ്. ആര്‍, അഡ്വ. ജി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

സമാഹരിച്ച മുഴുവൻ സാധനങ്ങളും മണ്ഡലത്തിലെ വിവിധ കോവിഡ് ബാധിത പ്രദേശങ്ങളിൽ  എത്തിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള പറഞ്ഞു.