കലാവസന്തത്തിന് മാറ്റുകൂട്ടാന്‍ സാംസ്‌കാരിക പരിപാടികളും

 

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ സാംസ്‌കാരിക പരിപാടികളും. സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 6 വരെ ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ പരിപാടികള്‍ നടക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെയാണ് പരിപാടികള്‍. 5.30 മുതല്‍ 6.30 വരെ സാംസ്‌കാരിക പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരണം.

വിവിധ വിഷയങ്ങളിലായി ആലങ്കോട് ലീല കൃഷ്ണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി മധുവൂറും മലയാളം, തോല്‍പ്പാവക്കൂത്ത്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ക്രിയേറ്റീവ് ) നടത്തുന്ന പരിപാടികള്‍, പഴയകാല ചലച്ചിത്ര ഗാനമേള, തുടങ്ങിയവ അവതരിപ്പിക്കും. അവസാന ദിവസം ജനുവരി 6 ന് ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.