ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി

ന്യൂ ദല്‍ഹി:കോവിഡ് വ്യാപനം ശക്തമായിതുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടിനീട്ടി. മെയ് 17വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രീവാള്‍ പറഞ്ഞു. ടെസ്‌ററ് പോസിറ്റിവിറ്റിനിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒരാഴ്ച്ച കൂടി നീട്ടിയ ലോക്ക് ഡൗണില്‍ ദല്‍ഹിമെട്രോയും സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞമാസം 19നാണ് ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. മെയ് പത്തിന് ലോക്ക് ഡൗണ്‍ അവസാനിരിക്കെയാണ് ഒരാഴ്ച്ച് കൂടി നീട്ടിയത്.