പെണ്‍മികവ്അംഗീകരിക്കപ്പെടണം

തിരുവനന്തപുരം: പലപ്പോഴുംഒന്നാമതെത്തിയിട്ടുംസാങ്കേതിക, ബിസിനസ്‌രംഗങ്ങളില്‍ പെണ്‍മികവ് ഇനിയും പ്രതിഫലിച്ച് കാണുന്നില്ലെന്ന് ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ്‌കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍. മിടുക്കരായ പെണ്‍കുട്ടികള്‍ഹാക്കത്തോണ്‍ പോലുള്ള പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വേദികളില്‍വിജയികളാകുന്നുണ്ട്. പുരുഷന്‍മാരോട് മത്സരിച്ച് പ്രതിഭ തെളിയിച്ചിട്ടും ബിസിനസ്‌രംഗത്ത്ആണ്‍കുട്ടികള്‍ക്ക്കിട്ടുന്നയത്ര പ്രാതിനിധ്യംസ്ത്രീകള്‍ക്ക്‌ലഭിക്കുന്നില്ലെന്നതാണ്‌യാതാര്‍ഥ്യമെന്ന്അവസരശാലസ്റ്റാര്‍ട്ടപ്പിന്റെസ്ഥാപകനായഎസ്. സന്ദീപ് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക്‌വ്യത്യസ്തമേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍തുറന്നുനല്‍കുന്നതിനും മികവുറ്റവഴികാട്ടികളെകണ്ടെത്തുന്നതിനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്അവസരശാല. ഭാര്യഅശ്വതിവേണുഗോപാലുമായിചേര്‍ന്നാണ്‌സന്ദീപ് അവസരശാലആരംഭിച്ചത്.
നൂതന ആശയങ്ങള്‍അവതരിപ്പിക്കപ്പെടുന്ന മത്സരങ്ങളില്‍ ഭൂരിഭാഗം സമ്മാനങ്ങളും പെണ്‍കുട്ടികളാണ്കരസ്ഥമാക്കുന്നത്. ഇത്‌വരുംവര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ബിസിനസ്‌രംഗത്ത്കൂടുതല്‍അവസരങ്ങള്‍ഒരുക്കുന്നതില്‍ ്രപതിഫലിക്കുമെന്നാണ്അശ്വതിയുടെഅഭിപ്രായം.
ദമ്പതികള്‍ ചേര്‍ന്ന്തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകളുടെസാധ്യതകളുംവെല്ലുവിളികളുംകോണ്‍ക്ലേവില്‍ചര്‍ച്ചയായി. ഭാര്യയും ഭര്‍ത്താവുംചേര്‍ന് സംരംഭംആരംഭിച്ചാല്‍കൂടുതല്‍ഗുണകരമാകുമെന്ന പ്രതീക്ഷയാണ് പങ്കെടുത്തവര്‍ പങ്കുവച്ചത്.
ഏറ്റവുംവിശ്വസിക്കാവുന്ന പാര്‍ട്ണര്‍ ഭാര്യയാണ്എന്നതാണ് ജോബിന്‍ ആന്‍ഡ് ജിസ്മിയിലെജോബിന്റെഅഭിപ്രായം. ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നു ദമ്പതിമാരും ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ് പങ്കുവച്ചത്.ഭാര്യയും ഭര്‍ത്താവുംചേര്‍ന്ന ബിസിനസ്‌സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇരുവര്‍ക്കുംമികവ് ്രപകടിപ്പിക്കാന്‍ പറ്റുന്ന മേഖലകളെക്കുറിച്ച്കൃത്യമായഅറിവുണ്ടാവുകയും ഇടപെടുന്ന മേഖലകള്‍ക്ക്അതിര് നിശ്ചയിക്കുയുംവേണമെന്നുംജിസ്മി പറഞ്ഞു.എന്നാല്‍ആദ്യഘട്ടത്തിലെ ധനസമാഹരണസമയത്ത് ദമ്പതികളുടെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുടുംബ ബിസിനസില്‍ പണമിറക്കാന്‍ നിക്ഷേപകര്‍ ആശങ്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ്ഓപ്പണ്‍ ഫിനാന്‍സിലെ അനീഷ്അച്യുതന്റെഅഭിപ്രായം. സഹോദരനെയും ഭാര്യയെയുംഒപ്പംചേര്‍ത്താണ് അനീഷ് ബിസിനസ്ആരംഭിക്കുന്നത്. എന്നാല്‍തുടക്കത്തിലെആശങ്കകള്‍മാറിക്കിട്ടിയാല്‍ ബിസിനസ്മികവിലേയ്ക്ക്എത്തുമെന്നും അനിഷ്അഭിപ്രായപ്പെട്ടു. കേരളാസ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെചര്‍ച്ചാസെഷനില്‍സിബിസുധാകരന്‍ മോഡറേറ്ററായി.