ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15 മമത് രാഷ്ട്രപതി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തിനാണ് ദ്രൗപദി മുര്‍മുപിന്നിലാക്കിയത്. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞശേഷമെ പ്രഖ്യാപനമുണ്ടാവു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. ഈ റൗണ്ടുവരെ എണ്ണിയ ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുര്‍മുവിന് വന്‍ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണ്.
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് മുര്‍മുവിന്റെ ജനനം. സന്താള്‍ വശജയാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.1997 ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു റൈരംഗ് പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു.
എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പ്രധാനമമന്ത്രി നരന്ദ്രമോദി ദ്രൗപദി മുര്‍മുവിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ഒപ്പമുണ്ടായിരുന്നു.ദ്രൗപതി മുര്‍മു കേവല ഭൂരീപക്ഷത്തിനായ 50 ശതമാനത്തിലധികം വോട്ടുനേടിയതോടെ എതിര്‍ സ്ഥാനാര്‍ഥിയായയശ്വന്ത് സിന്‍ഹയും ട്വിറ്ററിലുടെ അഭിനന്ദനം അറിയിച്ചിരുന്നു.