വ്യാപാര്‍ 2022ല്‍ താരമായി ‘ആയുര്‍വേദയോഗാമാറ്റുകള്‍’

കൊച്ചി:രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ചേര്‍ത്ത് നിര്‍മ്മിക്കുന്ന കൈത്തറിയോഗാ മാറ്റുകള്‍ വ്യാപാര്‍ 2022 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ത്വക്ക് രോഗങ്ങള്‍, പാടുകള്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതാണ്‌യോഗയ്ക്കും ധ്യാനത്തിനുമൊക്കെ ഉപയോഗിക്കാവുന്ന മാറ്റുകളുടെ പ്രത്യേകത. ജവഹര്‍ലാല്‍ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ചേര്‍ത്ത് നിര്‍മ്മിക്കുന്ന കൈത്തറിയോഗാ മാറ്റുകളെക്കുറിച്ചുംതുണിത്തരങ്ങളെക്കുറിച്ചും നിരവധി പ്രതിനിധികള്‍ അന്വേഷണങ്ങളുമായിഎത്തുന്നുണ്ട്. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ദേശവ്യാപക വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെസംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ്‌വ്യാപാര്‍ ബിസിനസ്ടു ബിസിനസ്മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. തലസ്ഥാനനഗരിയിലെ ബാലരാമപുരംകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആയുര്‍വസ്ത്ര ടെക്‌സ്റ്റൈല്‍സ്‌പ്രൈവറ്റ് ലിമിറ്റഡിന്റെസ്റ്റാളിലാണ് ഏഴ് ഔഷധക്കൂട്ടുകളുള്ള ലായനിയില്‍ നൂലുകള്‍ ഡൈചെയ്‌തെടുത്ത് നിര്‍മ്മിക്കുന്ന യോഗാമാറ്റുംതുണിത്തരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംരംഭത്തെക്കുറിച്ചറിയാനും പങ്കാളിത്തത്തിനതീതമായി രാജ്യത്തുടനീളമുള്ള ബയര്‍മാര്‍താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയുര്‍വേദക്കൂട്ടുകള്‍ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബെഡ്ഷീറ്റുകള്‍ക്കും മറ്റു ഉല്‍പ്പന്നങ്ങള്‍ക്കുംകൂടുതല്‍ ആവശ്യക്കാരുണ്ടെന്നും അടുത്തിടെയായിവിദേശത്തുനിന്നുംയോഗാ മാറ്റിനായി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നുംസ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ ആദര്‍ശ് എംപി പറഞ്ഞു. ഔഷധ ഗുണംചേര്‍ത്ത് നിര്‍മ്മിക്കുന്ന കുഞ്ഞുടുപ്പ്, ബെഡ്ഷീറ്റ്, തലയണ കവര്‍, ടവ്വല്‍ എന്നിവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍കൂടുതല്‍ആവശ്യക്കാരുണ്ട്. യോഗാ മാറ്റുകളും ഔഷധഗുണംചേര്‍ത്ത് നിര്‍മ്മിക്കുന്ന തുണിത്തരങ്ങളുംഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, അമേരിക്ക, ഹോളണ്ട്, ബ്രസീല്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതിചെയ്യുണ്ട്.ഖാദി, ലിനന്‍, കൈത്തറിഉള്‍പ്പെടെയുള്ളതുണിത്തരങ്ങള്‍ക്ക്മഞ്ഞ നിറത്തിന് മൂന്ന് തരത്തിലുളള മഞ്ഞളാണ് ഉപയോഗിക്കുന്നത്. തുളസി, കടുക്ക, മാവില എന്നിവയും മറ്റു നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.