18ന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍

ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി മെയ്ഒന്നുമുതല്‍ 18 വയസ്സ് കഴിഞ്ഞ ഏല്ലാവാര്‍ക്കും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഈ തീരുമാനം. നിലവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്നണി പോരാളികള്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതിനുള്ള തീരുമാനത്തോടൊപ്പം വാക്‌സിന്റെ വിതരണവുമായിബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാര്‍ സുപ്രധാന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.  സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു വാക്‌സീന്‍ നേരിട്ടു വാങ്ങുന്നതിനും. വാക്‌സിന്‍ പൊതുവിപണിയില്‍ വില്ക്കുന്നതിനും അനുമതി നല്കി. അതേസമയം കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കണമെന്നനിര്‍ദ്ദേശവുമുണ്ട്. പൊതുവിപണിക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കുന്ന വാക്‌സിന്റെ വില മുന്‍കൂട്ടിനിശ്ചയിക്കുന്നതായിരിക്കും