കൊല്ലം ലക്ഷ്മിനടയിൽ വൻ അഗ്നിബാധ: പുഷ്പ മൊത്തവ്യാപാര കേന്ദ്രം കത്തിനശിച്ചു

കൊല്ലം: ലക്ഷ്മി നടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. രഞ്ചൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിനും സമീപത്തെ മത്സ്യവ്യാപാര കേന്ദ്രത്തിനുമാണ് തീ പിടിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം. പുഷ്പ വ്യാപാര കേന്ദ്രം പൂർണമായും കത്തിനശിച്ചു.സമീത്തുള്ള കടഭാഗീകമായും തീ കത്തി. കടകളിൽ നിന്നും പുക ഉയരുന്നതു കണ്ട വഴിയാത്രക്കാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിന്നെ തുടർന്ന് കടപ്പാക്കട ,ചാമക്കട എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഎഞ്ചിനുകളാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നുള്ള തീപ്പൊരി വീണതാകാം അഗ്നിബാധക്ക് കാരണമെന്ന് പ്രാധമിക നിഗമനം. പൂക്കടയിൽ മെഴുക് തിരി നിർമ്മാണത്തിന് സൂക്ഷിച്ച അസംസ്കൃത വസ്തുക്കളിലാണ് ആദ്യം തീ പിടിച്ചത്.