ഓണക്കാലത്ത് 30ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട്‌ഗോദ്‌റെജ് അപ്ലയന്‍സസ്

നൂറിലേറെ പുതിയ ഉല്‍പ്പന്നങ്ങളുംആകര്‍ഷകമായ ആനുകൂല്യങ്ങളുംഅവതരിപ്പിച്ചു
കൊച്ചി: കേരളത്തിന്റെവാര്‍ഷികഉത്സവമായഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കായിഗോദ്‌റെജ് അപ്ലയന്‍സസ് പുതിയഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി. ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ്‌യൂണിറ്റ് പുതിയ ശ്രേണിയുമായാണ്ഓണംആഘോഷത്തോടനുബന്ധിച്ച്തങ്ങളുടെവളര്‍ച്ചാ പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയസൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകള്‍, ജേംഷീല്‍ഡ്‌സാങ്കേതികവിദ്യയോടുകൂടിയടോപ് ലോഡ്‌വാഷിംഗ്‌മെഷീനുകള്‍, 95 ശതമാനം ഫുഡ്‌സര്‍ഫസ്ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ്‌ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണിയായഇയോണ്‍ ക്രിസ്റ്റല്‍, സെമിഓട്ടോമാറ്റിക്‌വാഷിംഗ്‌മെഷീനുകളുടെയുംഡീപ് ഫ്രീസറുകളുടെയുംപുതിയ ശ്രേണികള്‍തുടങ്ങിയവയുമാണ്ഉള്ളത്. സ്മാര്‍ട്ട്എസികള്‍ഉള്‍പ്പെടെയുള്ളതദ്ദേശീയമായി നിര്‍മ്മിച്ച എസികളുടെ പൂര്‍ണ്ണനിര, കൗണ്ടര്‍ടോപ് ഡിഷ്‌വാഷറുകള്‍ ഗ്ലാസ്‌ഡോര്‍സിംഗിള്‍ഡോര്‍ റഫ്രിജറേറ്ററുകള്‍തുടങ്ങിയവ ഈ വര്‍ഷം മുന്‍പ് നടത്തിയഅവതരണങ്ങള്‍ക്ക് പുറമേയാണ് ഇവ. ഇന്‍സുലിന്‍ അനുയോജ്യമായരീതിയില്‍സംരക്ഷിക്കുന്ന രണ്ടുമുതല്‍ എട്ടുഡിഗ്രിവരെസെല്‍ഷ്യസ് എന്ന അനുകൂലതാപനില നിലനിര്‍ത്തുന്ന വലിപ്പംകുറഞ്ഞതുംകൊണ്ടുനടക്കാവുന്നതുമായഗോദ്‌റേജ് ഇന്‍സുലികൂള്‍ എന്ന സവിശേഷമായ ഉല്‍പ്പന്നവും ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു.സംസ്ഥാനത്ത് പ്രമേഹംവളരെകൂടുതലായതിനാല്‍ ഈ ഉല്‍പ്പന്നം കേരളത്തിന് കൂടുതല്‍ പ്രസക്തമാണ്. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്ക്‌ഗോദ്‌റെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോദിവസവും ഒരു ലക്ഷംരൂപ വരെക്യാഷ്‌പ്രൈസ്‌നല്‍കുന്ന‘ലക്കി ലക്ഷപ്രഭു’എന്ന വാര്‍ഷികഓണംകണ്‍സ്യൂമര്‍ഓഫറും പ്രഖ്യാപിച്ചു. ഡൗണ്‍ പെയ്‌മെന്റ്ഇല്ലാത്തതുംലളിതമായ ഇഎംഐഉള്ളതുമായമറ്റ്‌വായ്പാ പദ്ധതികളും അവതരിപ്പിച്ചു. പൊതുവായുള്ളവിഭാഗങ്ങളെ അപേക്ഷിച്ച് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ഫുള്ളിഓട്ടോമാറ്റിക്‌വാഷിംഗ്‌മെഷീനുകള്‍, എയര്‍കണ്ടീഷണറുകള്‍, മൈക്രോവേവ് അവനുകള്‍തുടങ്ങിയ പ്രീമിയംഅപ്ലയന്‍സസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെ ന്ന് ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ഭാഗമായഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ്‌വൈസ് പ്രസിഡന്റുമായകമല്‍ നന്തി ചൂണ്ടിക്കാട്ടി. വിവിധ വിഭാഗങ്ങളിലായുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളുടെശക്തമായ ഈ നിരയോട്കൂടി ഈ ഓണത്തിന് കഴിഞ്ഞ വര്‍ഷത്തെയുംമഹാമാരിക്ക് മുന്‍പുള്ളഓണക്കാലത്തെയും അപേക്ഷിച്ച് 30 ശതമാനത്തില്‍ഏറെവളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നുംകമല്‍നന്തി കൂട്ടിച്ചേര്‍ത്തു.ഹോം അപ്ലയന്‍സസ് വ്യവസായത്തെ സംബന്ധിച്ച് പുതിയഉത്സവസീസണിന്റെസൂചനകളാണ്ഓണംവില്‍പ്പനയെന്ന്‌ഗോദ്‌റെജ് അപ്ലയന്‍സസ് ദേശീയവിപണന വിഭാഗംമേധാവിസഞ്ജീവ് ജെയിന്‍ പറഞ്ഞു.
ആഗസ്റ്റ്ഒന്നുമുതല്‍ സെപ്റ്റംബര്‍ 10 വരെകേരളത്തിനു മാത്രമായിട്ടാവുംലക്കി ലക്ഷപ്രഭു ആനുകൂല്യംഅവതരിപ്പിക്കുക. ഓരോവാങ്ങലിനും ഒപ്പം ഉപഭോക്താവിനെ ഉല്‍പ്പന്നത്തിലുള്ളക്യുആര്‍കോഡ് ഉപയോഗിച്ചോമിസ്ഡ്‌കോള്‍വഴിയോരജിസ്‌ട്രേഷന്‍ നടത്താനാവും. ഇതിന്റെസ്റ്റാറ്റസിനെപ്പറ്റിയുംരജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ പറ്റിയും ഉപഭോക്താവിനെ അറിയിക്കും. തുക ഉപഭോക്താവിന് കൈമാറുകയുംചെയ്യും.