അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട

അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട
കൊച്ചി :ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ നിരീക്ഷണ
പട്രോളിംഗിനിടെ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു  പിടികൂടി. ഇന്ത്യന്‍ നാവിക കപ്പലായ സുവര്‍ണയാണ് അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗ് നടത്തിയിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടമത്സ്യബന്ധന  ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു.  കൂടുതല്‍ അന്വേഷണത്തിനായി നാവികസേനാ സംഘം മത്സ്യബന്ധന ബോട്ടില്‍ തിരച്ചില്‍ നടത്തിയതിലൂടെ 300 കിലോയിലധികം വരുന്ന മയക്കുമരുന്ന് പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് ഏറ്റവും അടുത്തുള്ള  തുറമുഖമായ കൊച്ചിയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 3000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്.പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.