കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കടല്‍പായല്‍ ഉല്‍പാദനം 34000 ടണ്‍, വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ

342 നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ ഉല്‍പാദനം നേടാമെന്ന് സിഎംഎഫ്ആര്‍ഐ

കൊച്ചി:കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച്‌സിഎംഎഫ്ആര്‍ഐയില്‍ നടന്ന ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിലെ കടല്‍പായല്‍ ഉല്‍പാദനവുമായിതാരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്. 2022ല്‍ ഇതുവരെ 350 ലക്ഷം ടണ്ണാണ് ആഗോള ഉല്‍പാദനം. എന്നാല്‍, ഉല്‍പാദനം കൂട്ടാന്‍ രാജ്യംഎല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. 2025-ഓടു കൂടി പ്രതിവര്‍ം 11.42 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനമാണ്‌കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുകൃഷിയോടൊപ്പം കടല്‍പായല്‍കൂടി കൃഷിചെയ്യാവുന്ന സിഎംഎഫ്ആര്‍ഐവികസിപ്പിച്ച സംയോജിത സാങ്കേതികവിദ്യയായ ഇംറ്റ രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍വളരെവിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഇത് കടല്‍പായല്‍കൃഷി ജനകീയമാക്കാന്‍ സഹായിക്കും.
ഇതിനു പുറമെ, അന്തരീക്ഷത്തില്‍കാര്‍ബണ്‍ വാതകങ്ങളുടെഅളവ് നിയന്ത്രിക്കാനും കടല്‍പായല്‍കൃഷിയിലൂടെ സാധ്യമാണ്. നിലവിലെകാലിത്തീറ്റകള്‍ക്ക് പകരമായി കടല്‍പായല്‍മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ക്ഷീരകൃഷിയിലൂടെയുള്ള കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ ഒരു പരിധിവരെകുറയ്ക്കാനാകുമെന്നുംഡോഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ആറായിരത്തോളംസ്ത്രീകള്‍ കക്ക-കല്ലുമ്മക്കായ-കടല്‍മുരിങ്ങ കൃഷിചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടല്‍പായല്‍കൃഷിവ്യാപിപ്പിക്കുന്നതിലൂടെ സത്രീകളുള്‍പ്പെടെധാരാളം പേര്‍ക്ക് സുസ്ഥിരജീവനോപാധി ഒരുക്കാന്‍ കഴിയുമെന്നുംശില്‍പശാലയില്‍വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാണിജ്യാടിസ്ഥാനത്തില്‍ കടല്‍പായല്‍ ഉപല്‍പാദനം വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയുമായി സഹകരണം പ്രയോജനപ്പെടുമെന്ന് ശില്‍പശാലയില്‍ സംസാരിച്ച സ്വകാര്യ സംരംഭകര്‍ പറഞ്ഞു.
അക്വാഅഗ്രോ പ്രൊസസിംഗ് മാനേജിംഗ് ഡയറക്ടര്‍ അഭിരാംസേത്ത്, ഓസ്്‌ട്രേലിയയിലെ അക്വാകള്‍ച്ചര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ ബ്രയന്‍ റോബര്‍ട്‌സ്, ദുബൈ അക്വേറിയംക്യൂററ്റോറിയല്‍സൂപ്പര്‍വൈസര്‍ അരുണ്‍ അലോഷ്യസ്, ഡോ പി ലക്ഷ്മിലത, ഡോവിവി ആര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.