പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ പഴയ സ്ഥിതിയിൽ എത്താൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റുമായി ജെൻ റോബോട്ടിക്സ്

  • ജീവിതത്തെ സ്വയം വീണ്ടെടുക്കുക എന്ന സ്വപ്നത്തിന് ജി – ഗൈറ്റർ ഗെയ്റ്റ് ട്രെയിനിങ് സാങ്കേതിക വിദ്യ
  • പക്ഷാഘാതമുള്ള രോഗികളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടി ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും നിർദേശിക്കുന്ന പരിശീലനമാണ് ഗെയ്റ്റ് പരിശീലനം

തിരുവനന്തപുരം: പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്ന  അഡ്വാൻസ്‌ഡ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ ആയ ജി-ഗെയ്‌റ്റർ ഉപയോഗിച്ച് ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനായി ഒരുങ്ങുകയാണ് ജെൻറോബോട്ടിക്സ്.

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചറിനെ ഡെവലപ്പ് ചെയ്ത ജെൻറോബോട്ടിക്‌സ്, പക്ഷാഘാത രോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ജി-ഗെയ്‌റ്റർ വികസിപ്പിച്ചെടുത്തത്.പരമ്പരാഗതമായി നടത്തതിന് ഉപയോഗിക്കുന്ന പരിശീലന പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമായിരിക്കും ആരോഗ്യ രംഗത്തെ ഈ കണ്ടു പിടുത്തം.

ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം 15 ദശലക്ഷം ആളുകൾ സ്ട്രോക്ക് അനുഭവിക്കുന്നു. ഇന്ത്യയിൽ ഏകദേശം 13 ദശലക്ഷം ആളുകൾ വിവിധ പക്ഷാഘാതങ്ങളാൽ ബുദ്ധിമുട്ടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡാറ്റ 2019 അനുസരിച്ച് കേരളത്തിൽ ഏകദേശം 8,40,000- ത്തിലധികം ആളുകൾ പക്ഷാഘാതം അനുഭവിക്കുന്നു.

ഇന്നത്തെ കണക്കനുസരിച്ച് കൂടുതൽ കേസുകളുണ്ടാകാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ട്രോക്ക് രോഗികളുടെ എണ്ണം കൂടുതലാണ്. പക്ഷാഘാതമുള്ള രോഗികളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടി ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും നിർദേശിക്കുന്ന പരിശീലനമാണ് ഗെയ്റ്റ് പരിശീലനം.

ഈ പരിശീലനത്തിലൂടെ പക്ഷാഘാതമുള്ള രോഗികളുടെ അരയ്ക്ക് താഴെയുള്ള ശരീരഭാഗം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും, അരയ്ക്ക് താഴെയുള്ള സന്ധികളിൽ ചലനം വർധിപ്പിക്കുകയും ഇതുവഴി ന്യൂറോപ്ലാസ്റ്റിറ്റി സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.
ജി ഗൈറ്റർ -ന്റെ എ ഐ – പവർഡ് നാച്ചുറൽ ഹ്യൂമൻ ഗെയ്റ്റ് പാറ്റേൺ മികച്ച കാര്യഷമതയും, രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും , സ്ഥിരതയും, ഗുണ നിലവാരവും വർധിപ്പിക്കുന്നു.ഓരോ രോഗിയുടെയും പ്രതേക ആവിശ്യങ്ങൾക്കനുസരിച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റർ സഹായിക്കും. മാത്രമല്ല പ്രൊഫഷണലുകളുടെ സമയവും ലാഭിക്കും.

പരമ്പരാഗത നടക്കൽ വ്യായാമ സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി മെച്ചപെടുത്തുന്നതിനും, പ്രവർത്തനങ്ങളുടെ ചാലനാത്മകതയും, പരിശീലന സ്ഥിരതയും ഗുണനിലവാരവും വർധിപ്പിക്കുകയും ചെയ്യുന്നു. റോബോട്ട് ഉപയോഗിക്കുന്നതിലൂടെ ഡോക്ടറുടെ പ്രവർത്തനക്ഷമതയും സമയവും പ്രയത്നവും ലാഭിക്കുന്നതോടൊപ്പം രോഗികളുടെ നടക്കാനുള്ള പ്രേരണയും വർധിപ്പിക്കും.
പലപ്പോഴും രോഗിയുടെ ശാരീരിക സ്ഥിതി വീണ്ടെടുക്കുന്നതിലും നടത്ത പരിശീലനം ഉറപ്പാക്കുന്നതിലും അതുമായി ബന്ധപ്പെട്ടവർക്ക് ആരഭ ഘട്ടത്തിൽ ഉണ്ടാകുന്ന താല്പര്യം പിന്നീട് ഉണ്ടാകണമെന്നില്ല. ഇവിടെയാണ് ജീവിതത്തെ സ്വയം വീണ്ടെടുക്കുക എന്ന സ്വപ്നത്തിന് ജി – ഗൈറ്റർ ഗെയ്റ്റ് ട്രെയിനിങ് സാങ്കേതിക വിദ്യ തുണയാകുന്നുന്നത്. കൃത്യമായ നടത്ത പരിശീലനത്തിലൂടെ മാത്രമേ ഇതിനുള്ള പരിഹാരം സാധ്യമാകു. ചികിത്സയിലെ ഈ ശാസ്ത്രീയ രീതി പാശ്ചാത്യരാജ്യങ്ങളിൽ സുപരിചിതമാണെങ്കിലും ഇവിടെ ലഭ്യമല്ലായിരുന്നു. ആ കുറവാണ് ജി ഗൈറ്റർ പരിഹരിക്കുന്നത്. സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യമാക്കുക എന്നാണ് ജൻറോബോട്ടിക്സിന്റെ പ്രധാന ലക്ഷ്യവും.

ജൻറോബോട്ടിക്സ് 2015ന്റെ തുടക്കത്തിലാണ് എക്സ്യോസ്കേൾട്ടൻ അടിസ്ഥാനമാക്കിയുള്ള ഗെയ്റ്റ് പുനരധിവാസ ഗവേഷണത്തിന് തുടക്കമിട്ടത്.എക്സ്യോസ്കേൾട്ടൻ,ഗെയ്റ് റീഹാബിലിറ്റേഷൻ എന്നിവയെ കുറിച്ചുള്ള വിപുലമായ ഗവേഷണം ജി -പ്ലോട്ട് എന്ന സ്വന്തം സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള വഴിയൊരുക്കി. ഈ ടെക്‌നോളജി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ജി – ഗൈറ്റർ നിർമ്മിച്ചിരിക്കുന്നത്.

“ആഗോള തലത്തിൽ ഓരോ വർഷവും 15 ദശലക്ഷം ആളുകൾ സ്റ്റോക്ക് അനുഭവിക്കുന്നു ഇത്തരം ഒരു സാഹചര്യത്തിൽ ജി – ഗൈറ്റർ ആരോഗ്യ മേഖലയ്ക്ക് വലിയ സംഭാവന നൽകും, കൂടാതെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു ” മന്ത്രി വീണ ജോർജ് പറഞ്ഞു

2018 മുതൽ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവഞ്ചറായ ബാൻഡികൂട്ടിന്റെ സൃഷ്ടാക്കൾ എന്ന രീതിയിൽ, അന്താരാഷ്‌ട്ര വിപണിയിൽ അറിയപ്പെടുന്ന കമ്പനി ആണ് ജൻറോബോട്ടിക്സ്. ആരോഗ്യ പരിപാലന രംഗത്തെ മാറ്റിമറിക്കുന്നതിനായി, ചെറിയ ആശുപത്രികൾക്ക് പോലും ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ജെൻറോബോട്ടിക്ക്സിന്റെ ലക്ഷ്യം.
“ജെൻറോബോട്ടിക്‌സ് പോലുള്ള പ്രാദേശിക കമ്പനികൾ ഇന്ത്യയെ വികസ്വരത്തിൽ നിന്ന് വികസിത രാജ്യമാക്കി മാറ്റും, കാരണം ഈ കമ്പനികളിലൂടെ മാത്രമേ രാഷ്ട്രത്തിന് വളരാൻ കഴിയൂ. തിരുവനന്തപുരത്തെ ലോകത്തിന്റെ റോബോട്ടിക് തലസ്ഥാനമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സാധ്യമാണ്, പക്ഷേ നമ്മൾക്ക് പ്രാദേശിക കമ്പനികൾ ആവശ്യമാണ്, ജെൻറോബോട്ടിക്‌സ് പോലുള്ള കമ്പനികൾക്ക് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ഉള്ള ശക്തിയും കാഴ്ചപ്പാടും ഉണ്ട്. അടുത്ത 20, 30 വർഷത്തിനുള്ളിൽ ജെൻറോബോട്ടിക്‌സ് 10 ബില്യൺ 20 ബില്യൺ മറികടക്കുകയും സംസ്ഥാനത്തെ മുഴുവൻ മാറ്റിമറിക്കുകയും ചെയ്യും” ശ്രീധർ വെമ്പു പറഞ്ഞു.

വ്യവസായികളായ ആനന്ദ് മഹീന്ദ്ര, രാജൻ ആനന്ദൻ എന്നിവരോടൊപ്പം,സോഹോ കോർ പറേഷനും യൂണി‌കോൺ വെഞ്ചേഴ്സും മെഡിക്കൽ സാനിറ്റേഷൻ മേഖലകളിൽ റോബോട്ടിക്സ് വികസിപ്പിക്കുന്നതിനായി ജൻറോബോട്ടിക്സിനെ പിന്തുണയ്ക്കുന്നു.

ജി- ഗൈറ്റർ – നൂതന റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ

രോഗികളെ നിരീക്ഷിക്കുന്നതിനും ഭാവിയിൽ അവരുടെ ചികിത്സ ഏകോപിപ്പിക്കാനും ഡോക്ടർമാരെയും തെറാപ്പിസ്റ്റുകളെയും സഹായിക്കുന്ന സവിശേഷതകൾ ജി- ഗൈറ്ററിൽ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത നീളം ഉള്ളവർക്ക് വ്യത്യസ്ത തരത്തിലുള്ള ഗേറ്റ് പാറ്റേണുകളും അൽഗുരുതത്തിന് നൽകാൻ സാധിക്കും. ഗെയ്റ്റ് ട്രെയിനിങ് ആസ്വാദ്യകരമാക്കാൻ വെറുച്വൽ റിയാലിറ്റിയും ജി – ഗെയ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് രോഗിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രോഗീകളുടെ രേഖകളുടെ ഏകീകരണത്തിനും വ്യക്തിഗത വിശകലനത്തിനും പ്രത്യേകം അനുവദിക്കുന്ന തരത്തിലാണ് ജി ഗെയ്റ്റിൽ പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുള്ളത്.രോഗികളുടെ കൃത്യമായ വിവരങ്ങൾ നേടുന്നതിനും അവരുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സെൻസർ അധിഷ്ഠിത നിരീക്ഷണ സംവിധാനം സഹായിക്കുന്നു. രോഗികളുടെ അടിയന്തര സുരക്ഷയ്ക്കായി, ഹൃദയമിടിപ്പും, SPO2 നിരീക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.രോഗികളുടെ മാനേജ്മെന്റിലും നിരീക്ഷണ വേഗതയിലും സഹായിക്കുന്നതിനായി തത്സമയ പേഷ്യന്റ് മോണിറ്ററിംഗ് ടൂൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ രോഗികൾക്കുള്ള ഭാവി ചികിത്സ ആസൂത്രണം ചെയ്യുന്നതിനും കൃത്യ സമയത്ത് റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനും തെറാപ്പിസ്റ്റുകൾക്ക് തടസ്സമില്ലാത്ത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നു. ഇത് ഡോക്ടർമാർക്ക് അവരുടെ സമയവും പ്രയത്നവും ലാഭിക്കാൻ സഹായകമാവുന്നു. പരമ്പരാഗത നടക്കൽ വ്യായാമത്തിൽ നിന്ന് വ്യത്യസ്തമായി, റോബോട്ടുകളുടെ AI- പവർഡ് നാച്ചുറൽ ഗെയ്റ്റ് പാറ്റേൺ രോഗികളെ 900 മുതൽ 1000 വരെ ചുവടുകൾ,20 മുതൽ 45 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു. ഗെയ്റ്റ് പരിശീലനത്തിന്റെ ഘടകമായ മോട്ടോർ റീ – ലേണിംഗ് അടിസ്ഥാനപ്പെടുത്തിയാണ് ജി-ഗേറ്ററിന്റെ പ്രവർത്തനം.

ജെൻറോബോട്ടിക്‌സിന്റെ നിക്ഷേപകനും ബോർഡ് അംഗവും, സോഹോ കോർപ്പറേഷന്റെ സിഇഒ ആയ ശ്രീ.ശ്രീധർ വെമ്പു ജി -ഗെയ്‌റ്റർ അവതരിപ്പിച്ചു. അനൂപ് പി അംബിക- സിഇഒ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡോ സജി ഗോപിനാഥ്- കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് വൈസ് ചാൻസലർ, ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി, രത്തൻ.യു. കേൽക്കർ ഐഎഎസ് – സെക്രട്ടറി (ഇലക്‌ട്രോണിക്‌സ് & ഐടി), കേരള സർക്കാർ, വിമൽ ഗോവിന്ദ് എം.കെ സിഇഒയും ജെൻറോബോട്ടിക്‌സിന്റെ മാനേജിംഗ് ഡയറക്ടർ, റാഷിദ് ഡയറക്ടർ ഓഫ് ജെൻറോബോട്ടിക്‌സ് . തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് വീഡിയോ യിലൂടെ ചടങ്ങിൽ ആശംസ അറിയിച്ചു