ജോഡോ യാത്ര കൊല്ലത്ത് എത്തി: പദയാത്രയിൽ ആയിരങ്ങൾ

വർത്തമാനം ബ്യുറോ

വർക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിച്ച ശേഷം  നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്
കൊല്ലം :  കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍ ജനാവലിതന്നെ  കാത്ത് നിന്നിരുന്നു ജോഡോ യാത്ര നായകനെ സ്വീകരിക്കാൻ.
തപ്പും തകിലും അടക്കം വാദ്യമേളങ്ങളുടെ അകമ്പടിയില്‍ രാഹുലിന്റെ നെറ്റിയില്‍ സിന്ദൂരം തൊട്ടു. മോഹനിയാട്ട കലാകാരികള്‍ ഒപ്പം നടന്നു.
രാവിലെ തന്നെ രാഹുൽ ഗാന്ധി വർക്കല ശിവഗിരിയിലെത്തുകയും ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രസിഡൻ്റ്  മാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എഐസി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെപിസിസി വര്‍ക്കിങ് പ്രസിഡൻഡ്മാമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ട്രഷറര്‍ വി പ്രതാപചന്ദ്രന്‍,  നേതാക്കളായ വി ടി ബലറാം,  ഷാഫി പറമ്പില്‍, ചാണ്ടി ഉമ്മന്‍ , പഴകുളം മധു, എം എം നസീര്‍, ജ്യോതിചാമക്കാല, ജെബി മേത്തര്‍ രാഹുല്‍ മാംകൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ്  ബി വി ശ്രീനിവാസ് എന്നിവരെ  അനുധാവനം ചെയ്തു വന്ന രാഹുലിനെ ത്രിവര്‍ണ്ണ ഖദര്‍മാല അണിയിച്ചാണ് ഡിസിസി പ്രസിഡന്റ്, പി. രാജേന്ദ്രപ്രസാദ് സ്വീകരിച്ചത്.
തപ്പും തകിലും അടക്കം വാദ്യമേളങ്ങളുടെ അകമ്പടിയില്‍ രാഹുലിന്റെ നെറ്റിയില്‍ സിന്ദൂരം തൊട്ടു. മോഹനിയാട്ട കലാകാരികള്‍ ഒപ്പം നടന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡോ.ശൂരനാട് രാജശേഖരന്‍, സി ആര്‍ മഹേഷ്,അഡ്വ ഷാനവാസ്ഖാന്‍ അഡ്വ. ബിന്ദുകൃഷ്ണ, കെ സി രാജന്‍,  മോഹന്‍ ശങ്കര്‍, ആര്‍ ചന്ദ്രശേഖരന്‍, കോയിവിള രാമചന്ദ്രന്‍, എകെ ഹഫീസ്, സൂരജ് രവി, എല്‍ കെ ശ്രീദേവി, അഡ്വ ജര്‍മിയാസ്, ഡോ നടക്കല്‍ ശശി, നെടുങ്ങോലം രഘു തുടങ്ങിയവര്‍  രാഹുലിനെ സ്വീകരിച്ച് ആനയിച്ചു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപി രാഹുലിനെ സ്വീകരിക്കുകയും ഒപ്പം നടക്കുകയും ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. ചാത്തന്നൂര്‍ ജംഗ്ഷന് അടുത്തുള്ള എംപയര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു ഉച്ചവിശ്രമം.
പിന്നീട് പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികളുമായി രാഹുല്‍ഗാന്ധി സംവദിച്ചു. ചിത്രകലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് രാഹുല്‍ സമ്മാനങ്ങള്‍ നല്‍കി.
മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജനുമായി ചര്‍ച്ച നടത്തി.
വൈകുന്നേരം ഇരവിപുരം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ രാഹൂലിന് വന്‍ സ്വീകരണമൊരുക്കിയിരുന്നു.
അഡ്വ ബേബിസണ്‍, അന്‍സാര്‍ അസീസ് തുടങ്ങിയവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പള്ളിമുക്കിലെ സമാപനയോഗത്തില്‍ രാഹുല്‍  പ്രസംഗിച്ചു.
മുസ്ലിംലീഗ് നേതാവ് പരേതനായ യൂനുസ്‌കുഞ്ഞിന്റെ പേരിലുള്ള എന്‍ജിനീയറിങ് കോളേജില്‍ ആണ് പദയാത്ര സംഘം ക്യാമ്പ് ചെയ്യുന്നത്.   സാംസ്‌കാര സാഹിതി സംസ്ഥാന കണ്‍വീനര്‍ എന്‍ വി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള നാടകസംഘം ‘ഞാന്‍ ഭാരതീയന്‍’ എന്ന നാടകം അവതരിപ്പിച്ചു.