ജേർണലിസ്റ്റ് ക്രിക്കറ്റ്‌ ലീഗ് : തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് കിരീടം

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെയുഡബ്ല്യുജെ) സംഘടിപ്പിച്ച പ്രഥമ ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്- 2022 ല്‍ (ജെസിഎല്‍- 2022) തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി.കണ്ണൂര്‍ പ്രസ് ക്ലബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തൊടുപുഴ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ ടൂര്‍ണമെന്റില്‍ കെയുഡബ്ല്യുജെയുടെ കീഴിലുള്ള ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിച്ചത്. കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച ടീമായിരുന്നു കിരീടം നേടിയ തിരുവനന്തപുരം സ്ട്രൈക്കേഴ്സ് . ഒരു ലക്ഷം രൂപയും അല്‍- അസ്ഹര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും അല്‍- അസ്ഹര്‍ ഗ്രൂപ്പ് എംഡി അഡ്വ. കെ.എം. മിജാസിൽ നിന്ന് ടീം ക്യാപ്റ്റൻ വി.വി. അരുണും മാനേജർ സി.രാജയും ചേർന്ന് ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പായ കണ്ണൂര്‍ പ്രസ് ക്ലബ് ടീമിന് അമ്പതിനായിരം രൂപയും ട്രോഫിയും ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു സമ്മാനിച്ചു. മാൻ ഓഫ് ദ സീരീസ് ആയി സജിത്ത്(കണ്ണൂർ) ബെസ്റ്റ് ബാറ്റ്സ്മാനായി ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ്), ബെസ്റ്റ് ബൗളർ ഷെമീൻ (മലപ്പുറം) ബെസ്റ്റ് ഫീൽഡർ ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ് ) ബെസ്റ്റ് കീപ്പർ ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ് ) ഫെയർ പ്ലേ അവാർഡ് (പാലക്കാട് പ്രസ് ക്ലബ്) മാൻ ഓഫ് ദ ഫൈനൽ ഹരികൃഷ്ണൻ (തിരുവനന്തപുരം സ്ട്രൈക്കേഴ്സ് ) എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം , ഇടുക്കി ജില്ലാ പ്രസിഡന്റ്സോജൻ സ്വരാജ്,സെക്രട്ടറി ജെയ്സ് വാട്ടപിള്ളിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി.നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.