കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ

വർത്തമാനം ബ്യൂറോ

ഇതുവരെയുള്ള ജില്ലാടിശാതനത്തിലുള്ള പോയിന്റുനില
പാലക്കാട് 68, കോട്ടയം 25, കണ്ണൂര്‍ 20, തൃശൂര്‍ 19, തിരുവനന്തപുരം 14, കൊല്ലം 14, കോഴിക്കോട് 14, ആലപ്പുഴ 11, മലപ്പുറം 10, ഇടുക്കി 5, എറണാകുളം 5, കാസര്‍കോട് 4, പത്തനംതിട്ട 4, വയനാട് 3 എന്നിങ്ങനെയാണ്.

 

കൊല്ലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ രാവിലെ 10.30ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന 20 വയസില്‍ താഴെയുള്ള വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ അനാമിക വി (കണ്ണൂര്‍) – 33.85 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. റോണ രാജു (വയനാട്) – 22.47 മീറ്റര്‍, സഫ്വാന (കോഴിക്കോട്) – 19.60 മീറ്റര്‍.
വനിതകളുടെ ട്രിപ്പിള്‍ജംപ് സീനിയര്‍ മത്സരത്തില്‍ കോട്ടയത്തുനിന്നുള്ള അലീന ടി. സജി 9.77 മീറ്റര്‍ ചാടി ഒന്നാമതെത്തി. സന്ധ്യ (പാലക്കാട്) 9.24 മീറ്റര്‍ചാടി രണ്ടാമതും കൃഷ്ണപ്രിയ എം. (പത്തനംതിട്ട) 9.08 മീറ്റര്‍ ചാടി മൂന്നാമതും എത്തി. സീനിയര്‍ വനിതകളുടെ ഹൈജംപില്‍ പാലക്കാടിന്റെ സന്ധ്യ ബി.എം. (പാലക്കാട്) 1.45 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശ്വതി (തൃശൂര്‍) 1.35 മീറ്റര്‍, അലീന ടി. സജി (കോട്ടയം) 1.35 മീറ്ററും ചാടി.
20 വയസിനുതാഴെയുള്ള പുരുഷന്മാരുടെ ഹൈജംപില്‍ സാനന്ത് സാന്ദ്രന്‍ (കോഴിക്കോട്) 1.85 മീറ്റര്‍, അശ്വിന്‍ ആര്‍. (തിരുവനന്തപുരം) 1.80മീറ്റര്‍, വിഷ്ണു വിനോദ് (ആലപ്പുഴ) 1.70 മീറ്റര്‍. പുരുഷന്മാരുടെ 2 കിലോ ഡിസ്‌കസ് ത്രോയില്‍ കണ്ണൂരിലെ ബിമല്‍ സി. 37.52 മീറ്റര്‍ നേടി ഒന്നാമതെത്തി. ജസ്റ്റിന്‍ ജോസ് തൃശൂര്‍ 36.73 മീറ്റര്‍, കൊല്ലത്തെ അഭിരാമന്‍ 34.81 മീറ്ററും നേടി. ഹൈജംപ് സീനിയര്‍ വനിതാ വിഭാഗത്തില്‍ പാലക്കാടിന്റെ സന്ധ്യ ബി.എം. 1.45 മീറ്റര്‍ ചാടിക്കടന്ന് ഒന്നാമതെത്തി. സ്‌കൂള്‍ കാലഘട്ടത്തില്‍ സബ്ജൂനിയര്‍ ജൂനിയര്‍ വിഭാഗത്തില്‍ ഹൈജംപില്‍ ദേശീയ ചാമ്പ്യനായിരുന്നു. തൃശ്ശൂരിന്റെ അശ്വതി 1.35 മീറ്ററും, കോട്ടയത്തുനിന്നുള്ള അലീന ടി. സജി 1.35 മീറ്ററും ചാടി. 20 വയസിനു താഴെ വനിതകളുടെ ഹൈജംപില്‍ കോട്ടയത്തിന്റെ റോഷ്‌ന അഗസ്റ്റിന്‍ 1.55 മീറ്റര്‍ ചാടി ഒന്നാമതെത്തി. ആദിത്യവി. (കണ്ണൂര്‍) 1.50 മീറ്റര്‍, അമൃത കെ. (കാസര്‍ഗോഡ്) 1.30 മീറ്റര്‍. ട്രിപ്പിള്‍ ജംപ് സീനിയര്‍ ബോയ്‌സില്‍ കൊല്ലത്തിന്റെ ഹാല്‍വി എസ്. 12.83മീറ്റര്‍ ചാടി ഒന്നാമതായി. കാസര്‍ഗോഡിന്റെ അമര്‍നാഥ് അശോകന്‍ 12.69 മീറ്റര്‍ ചാടി രണ്ടാമതും തൃശൂരിന്റെ മുഹമ്മദ് മുഹ്‌സിന്‍ 12.65 ചാടി മൂന്നാമതും എത്തി.

സീനിയര്‍ ബോയ്‌സ് 100 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ആദര്‍ശ് കെ.(11.70 സെ.)ഒന്നാമതെത്തി. ആലപ്പുഴയില്‍ നിന്നുള്ള വിഷ്ണു യു. (11.90 സെ.) രണ്ടാമതും കോഴിക്കോടിന്റെ റിഫാത് ഇര്‍ഫാന്‍(12 സെ.) മൂന്നാമതും എത്തി. 100 മീറ്റര്‍ സീനിയര്‍ ഗേള്‍സില്‍ പാലക്കാടിന്റെ നേഹ വി. (12.70 സെ.) ഒന്നാം സ്ഥാനവും മലപ്പുറത്തിന്റെ അഞ്ജലി (13.40 സെ.) രണ്ടാംസ്ഥാനവും തൃശൂരിന്റെ ഹൃതിക (13.70 സെ.) മൂന്നാംസ്ഥാനത്തുമെത്തി. 100 മീറ്റര്‍ വനിതകളുടെ മത്സരത്തില്‍ പാലക്കാടിന്റെ ഗ്രീഷ്മ കെ. (13.60 സെ.)ഒന്നാമതും തിരുവനന്തപുരത്തുനിന്നുള്ള സ്വപ്‌നമോള്‍ (14 സെ.) മലപ്പുറത്തുനിന്നുള്ള അമിറ ജിബിന്‍ (14.50) മൂന്നാമതും എത്തി.
ഡിസ്‌കസ് ത്രോ സീനിയര്‍ 2കിലോ സീനിയര്‍ ബോയ്‌സ് എറണാകുളത്തിന്റെ ഡീന്‍ബിജു (33.49 മീ.) ഒന്നാം സ്ഥാനം, നിരഞ്ജന്‍ എം. പാലക്കാട് (31.37മീ.) രണ്ടാം സ്ഥാനവും മഹേഷ് ആലപ്പുഴ(29.90 മീ.) മൂന്നാംസ്ഥാനവും നേടി. ട്രിപ്പിള്‍ ജംപ് പുരുഷ വിഭാഗം സുജിന്‍ എസ്. പാലക്കാട് 13.72 മീറ്റര്‍ ചാടി ഒന്നാമതും വിഥുന്‍രാജ് തിരുവനന്തപുരം 13.30 മീറ്റര്‍ രണ്ടാമതും മിഥുന്‍ മുരളി കോട്ടയം 13.29 മീറ്റര്‍ ചാടി മൂന്നാമതും എത്തി.

400 മീറ്റര്‍ സീനിയര്‍ ഗേള്‍സ് ജ്യോതിക എം. (പാലക്കാട്) (1.03.10 മി.) ഒന്നാംസ്ഥാനം. അമല ജോണ്‍ (കോട്ടയം) (1.03.40 മി.) രണ്ടാംസ്ഥാനം. അഞ്ജലി (മലപ്പുറം) (1.05.70 മി.)മൂന്നാംസ്ഥാനം.
400 മീറ്റര്‍ വനിത രേഷ്മ, കൊല്ലം (1.01.00 മി.) ഒന്നാം സ്ഥാനം.
ഷീബ ഡാനിയല്‍ പത്തനംതിട്ട(1.03.10 മി.)രണ്ടാമതും ഗ്രീഷ്മ പാലക്കാട് (1.04.10 മി.) മൂന്നാമതും ഫിനിഷ് ചെയ്തു.
400 മീറ്റര്‍ പുരുഷ വിഭാഗം അനന്തു വി. തൃശൂര്‍ (51.30 സെ.)ഒന്നാമതും ഡെല്‍വിന്‍ ഫിലിപ്പ് കണ്ണൂര്‍ (52.70 സെ.)രണ്ടാമതും അദിന്‍. പി പാലക്കാട് (53.10 സെ.) മൂന്നാമതും ഓടിയെത്തി. 1500 മീറ്റര്‍ സീനിയര്‍ ബോയ്‌സ് അതുല്‍ കൃഷ്ണ തൃശൂര്‍ (4.28.20 മി.) ഒന്നാമതും അശ്വിന്‍ പാലക്കാട് (4.31.90 മി.)രണ്ടാമതും പ്രപഞ്ച് കുമാര്‍ കോഴിക്കോട് (4.40.90 മി.) മൂന്നാമതും ഫിനിഷ് ചെയ്തു.