കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്

വർത്തമാനം ബ്യുറോ

14 ജില്ലകളെ പ്രതിനിധീ കരിച്ചു 3400 കായിക താരങ്ങൾ പങ്കെടുക്കും.

അത് ലറ്റിക്സ്, നീന്തൽ, ആർച്ചറി, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങൾ.

കൊല്ലം • സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കു ന്ന സംസ്ഥാനതല കേരളോത്സ ഭാഗമായുള്ള കായിക മത്സരങ്ങൾ 27 മുതൽ 30 വരെ കൊല്ലത്തു നടക്കും. 27നു രാവി ലെ 10നു മന്ത്രി കെ.എൻ.ബാല ഗോപാൽ ഉദ്ഘാടനം ചെയ്യുമെ ന്നു സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ബോർഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ വി.എസ്.ബി സു, ജില്ലാ കോ ഓർഡിനേറ്റർ എസ്.ഷബീർ എന്നിവർ പത്രസമ്മേളനത്തിൽ അറിയി

30നു വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളെ പ്രതിനിധീ കരിച്ചു 3400 കായിക താരങ്ങൾ പങ്കെടുക്കും. അത് ലറ്റിക്സ്, നീന്തൽ, ആർച്ചറി, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങൾ.

അത്ലറ്റിക്സ് ഇനങ്ങളിൽ സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, പുരുഷൻ, വനിത എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. 26നു വൈകിട്ട് 5 മുതൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി ഡിയത്തിൽ റജിസ്ട്രേഷൻ ആരം ഭിക്കും. അത്ലറ്റിക് മത്സരങ്ങൾ സ്റ്റേഡിയത്തിൽ 27, 28 തീയതി കളിൽ നടക്കും.