കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം 20 മുതല്‍ കൊല്ലത്ത്

കൊല്ലം: കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം ഡിസംബര്‍ 20 മുതല്‍ കൊല്ലം വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 20 വൈകീട്ട് അഞ്ചിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിക്കും.അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും.കൊല്ലം ജില്ലാ ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം ജയപ്രകാശ് മേനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാകുമാരി,ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം അനിജലാല്‍,മെഹര്‍ഖാന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. യൗവ്വന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സമിതി അംഗം ചേട്ടന്‍ പനയ്ക്കല്‍ സ്വാഗതവും യൗവ്വന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വാഗതസംഘം ചെയര്‍മാന്‍ എം.സി മുരളികൃഷ്ണന്‍ നന്ദിയും പറയും. വൈകീട്ട് ഏഴിന് തൃശ്ശൂര്‍ മുദ്ര നാടകവേദി അവതരിപ്പിക്കുന്ന ആട്ടം എന്ന നാടകവും ഡിസംബര്‍ 21 വൈകീട്ട് ഏഴിന് ആറ്റിങ്ങള്‍ ശ്രീധന്യ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ലക്ഷ്യം എന്ന നാടകവും ഡിസംബര്‍ 22 ന് വൈകീട്ട് ഏഴിന് തിരുവനന്തപുരം സ്വദേശാഭിമാനി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന കോഴിപ്പോര് എന്ന നാടകവും അരങ്ങേറും