കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്യുന്നു

വർത്തമാനം ബ്യുറോ

കൊല്ലം: കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തേവള്ളി ആൾ സീസൺ റിസോർട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു.

  • കലക്ടർ എൻ ദേവിദാസ്, എംഎൽഎമാരായ എം മുകേഷ്‌, പി സി വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, താജ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ എംഡി അനുതാജ്, മാതാ അമൃതാനന്ദമയി മഠം പ്രതിനിധികളായ ഹരി, ജയമോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി രമ, നൗഷാദ് യൂനുസ്, ഗ്രാസ്‌ഹൂപ്പർ ഹോട്ടൽസ്‌ എംഡി വിമൽ റോയി, അമ്മ ചാരിറ്റബിൾ ട്രസ്‌റ്റ്‌ എംഡി സന്തോഷ്‌കുമാർ, അഖില എന്നിവർ അതിഥികളായി. നെൽസന്റെ മിമിക്‌സ്‌ ഷോയും ഹരികൃഷ്‌ണന്റെ നേതൃത്വത്തിൽ ഗാനമേളയും മാധ്യമപ്രവർത്തകരുടെയും കുട്ടികളുടെയും കലാപ്രകടനങ്ങളും മത്സരങ്ങളും സമ്മാനവിതരവും നടന്നു. പ്രസ്‌ ക്ലബ്ബ്‌ സെക്രട്ടറി സനൽ ഡി പ്രേം നന്ദി പറഞ്ഞു.