മഞ്ഞപ്പടയെ തകർത്തെറിഞ്ഞു മോഹൻബഹാൻ

വർത്തമാനം ബ്യുറോ

ജ്യോതിരാജ്.എൻ.എസ്

 

കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്.

കൊച്ചി∙ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ ആരവത്തിനൊപ്പം  പെയ്തിറങ്ങിത് ഗോൾമഴയും. സീസണിലെ ആദ്യ ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസിന്റെ നേതൃത്വത്തിൽ എടികെ മോഹൻ ബഗാൻ്റ തുടരെയുള്ള  ആക്രമണത്തിൽ തകർന്നടിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്.  ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്. മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്.

പെട്രാത്തോസിനു പുറമെ ഫിൻലൻഡ് താരം കൗകോ (38), ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ ഇവാൻ കല്യൂഷ്നി (6), കെ.പി. രാഹുൽ (81) എന്നിവരുടെ വകയായിരുന്നു.

പന്തു കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെല്ലാം എടികെയേക്കാൾ മികച്ച് നിന്ന ബ്ലാസ്റ്റേഴ്സിന്, ഗോളിനു മുന്നിൽ പിഴച്ചതാണ് തിരിച്ചടിയായത്. ആദ്യ മത്സരം തോറ്റ എടികെ മോഹൻ ബഗാൻ, ഈ വിജയത്തോടെ രണ്ട് കളികളിൽനിന്നും മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് ആകട്ടെ, ഈ തോൽവിയോടെ ഗോൾശരാശരിയിൽ പിന്നിലായി ഏഴാം സ്ഥാനത്തേക്ക് പതിച്ചു.