മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “

വർത്തമാനം ബ്യുറോ

വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ് ഗാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

കൊച്ചി: എംജെ പ്രൊഡക്ഷൻസ് ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം “ആ വാനിൽ ” ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ് ഗാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. പാട്ടിന്റെ സംഗീതവും ആലാപനവും ജോ ജോസ് പീറ്ററാണ് നിർഹിച്ചിരിക്കുന്നത്. വരികൾ ജോളി തേക്കുംകാട്ടിൽ ജോൺ. നാദസ്വരമീട്ടി ക്രിസ്തീയ ഗാനത്തിന് ഒരു വ്യത്യസ്ത തലമൊരുക്കിയിരിക്കുകയാണ് ‘ആ വാനിൽ’. 25000 ത്തിൽ അധികം കാഴ്ചക്കാരുമായി ആൽബം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ജോ ജോസ് പച്ചത്തപ്പ് , ഉൾക്കാഴ്ച എന്നീ സിനിമകളുടെ സംഗീത സംവിധായകനുമാണ്. എം ജെ പ്രൊഡക്ഷൻസ് ബാനറിൽ ഈ സംഗീത ആൽബം നിർമ്മിച്ചിരിക്കുന്നത് ഡോ. മെറിൻ സൂസൻ രാജ് ആണ്. “ആ വാനിൽ” സംഗീതത്തിന് നാദസ്വരവും പുല്ലങ്കുഴൽ വാദ്യവും ചേർത്ത് മിഴിവേകിയത് അനന്ദു പവിത്രനാണ്. നിരവധി മലയാള ചലച്ചിത്രങ്ങൾക്ക്ക് പരസ്യകല നിർവഹിച്ച ലൈനോജ്‌ റെഡ്‌ഡിസൈനാണ് ആൽബത്തിന്റെ പബ്ലിസിറ്റി ഡിസൈനർ.