ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ

വർത്തമാനം ബ്യൂറോ

കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

പെൺകുട്ടികളുടെ വിഭാ​ഗത്തിലെ സെമി ഫൈനൽ മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം മാറ്റി വെച്ചു. മാറ്റി വെച്ച മത്സരങ്ങളിൽ കേരളവും ഡൽഹിയും, ഹരിയാനയും മധ്യപ്രദേശും തമ്മിലുള്ള മത്സരങ്ങളും വെള്ളിയാഴ്ച രാവിലെ നടക്കും. തുടർന്ന് ഫൈനൽ മത്സരങ്ങളും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു സമ്മാനങ്ങൾ വിതരണം ചെയ്യും.