ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )

വർത്തമാനം ബ്യുറോ

കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രാധമിക മത്സരങ്ങളിൽ

ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്​ഗഡ് ​ഹരിയാനയെ ( 4-2),നും മഹാരാഷ്ട്ര പോണ്ടിച്ചേരിയെ ( 10-0), നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0),നും ഛണ്ടീഗഡ് ​ഗോവയെ (17-6)നും, ഉത്തർപ്രദേശ് മധ്യപ്രദേശിനെ ( 4-3) നും, പരാജയപ്പെടുത്തി.

പെൺകുട്ടികളുടെ വിഭാ​ഗത്തിൽ പഞ്ചാബ് ​ഗോവയെ (13-1)നും, ചണ്ഡിഗഡ് ഛത്തീസ്​ഗഡിനെ ( 12-11 )നും, ഡൽഹി തെലുങ്കാനയെ (11-3 ) നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0)നെയും, ഗോവ
ജമ്മുകാശ്മീരിനെ (14-04) നും
പരാജയപ്പെടുത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്ര,പോണ്ടിച്ചേരി,കേരള,ഒറീസ,ഉത്തർപ്രദേശ്,മധ്യപ്രദേശ്,രാജസ്ഥാൻ,ചണ്ഡിഗഡ് എന്നീ ടീമുകളും
പെൺകുട്ടികളുടെ വിഭാഗത്തിൽ ഡൽഹി,തെലുങ്കാന,പഞ്ചാബ്,ഗോവ,ചണ്ഡിഗഡ്,ചത്തീസ്ഗഡ്,കേരള
,മധ്യപ്രദേശ് എന്നീ ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.