ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഒഡീഷ കൃഷി കര്‍ഷകക്ഷേമം ഫിഷറീസ് വകുപ്പ് മന്ത്രി രണേന്ദ്ര പ്രതാപ് സ്വയ്ന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയില്‍ ഒഡീഷയില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ജേഴ്‌സി അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.