നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിക്ക് ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വര്‍ഷം പിന്നിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീര്‍ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വസതിയില്‍ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
നിയമസഭാ രേഖകള്‍ പ്രകാരം 18,729 ദിവസമാണ് ഉമ്മന്‍ചാണ്ടി എം.എല്‍.എ ആയി ഇരുന്നത്. 2022 ഓഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ചാണിത്. തന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ അതീവ സന്തോഷവാനാണെന്ന് മുന്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ”ഞാന്‍ പൂര്‍ണ തൃപ്തനാണ്. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം എനിക്ക് ലഭിച്ചു,” അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കറുടെ പേഴ്‌സനല്‍ സെക്രട്ടറി ടി. മനോഹരന്‍ നായര്‍ സന്നിഹിതനായിരുന്നു.