പിസി ചാക്കോയെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

എന്‍സിപി യുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ

ദില്ലി / കൊച്ചി : എന്‍സിപി യുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് ചാക്കോയെ നിയമിച്ചത്.ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിര നേതാവായ പിസി ചാക്കോ 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. നാലു തവണ എംപിയായിരുന്ന പി സി ചാക്കോ ജെപി സി അധ്യക്ഷനുമായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 10 ന് തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തി അധ്യക്ഷനായി ചുമതലയേല്‍ക്കും. നിയുക്ത വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ , സംസ്ഥാന അധ്യക്ഷന്റെ ചുമതലയിലുണ്ടായിരുന്ന ടി.പി. പീതാംബരന്‍ മാസ്റ്റര്‍ , തോമസ് കെ തോമസ് എം.എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.