പ്രസിഡന്റ്‌സ് ട്രോഫി നടുഭാഗം ചുണ്ടന്

കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയി

 

മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയി

കൊല്ലം:എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കും ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് അവസാന മത്സരങ്ങള്‍ക്കും അഷ്ടമുടികായലില്‍ നിറപ്പകിട്ടോടെ അരങ്ങേറി. ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. അഷ്ടമുടിക്കായലിൽ നടന്ന എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽതെക്കതിൽ രണ്ടാമതും പൊലിസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു.
ചുണ്ടൻവള്ളങ്ങളുടെ വേൾഡ് കപ്പ് ഫൈനലായ ചാംപ്യൻസ് ബോട്ട് ലീഗിൽ കിരീടം ചൂടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽതെക്കതിൽ. കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും പൊലിസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ സെപ്റ്റംബർ നാലിന് ആലപ്പുഴയിൽ നെഹ്‌റു ട്രോഫി ജലോത്സവത്തോടെ ആരംഭിച്ച ചാംപ്യൻസ് ബോട്ട് ലീഗിൽ 12 മത്സരങ്ങളിൽ എട്ട് മത്സരങ്ങളിലും വിജയിച്ച കാട്ടിൽതെക്കേതിൽ 116 പോയിന്റുമായാണ് ലീഗിൽ ഒന്നാമതെത്തിയത്. കരുവാറ്റ, പിറവം, കായകുളം, കൊല്ലം എന്നിവിടങ്ങിളിലെ ജലോത്സവങ്ങളിൽ മാത്രമാണ് കാട്ടിൽതെക്കേതിൽ പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻ 107 പോയിന്റും ചമ്പക്കുളം ചുണ്ടൻ 92 പോയിന്റും നേടി. ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. 2019ൽ നടന്ന സി.ബി.എൽ ആദ്യ സീസണിൽ നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ.
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റേയും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റേയും ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗപാൽ നിർവഹിച്ചു. മേയർ പ്രസന്നാ ഏണസ്റ്റ് പതാക ഉയർത്തി. മാസ്സ് ഡ്രിൽ ഫ്‌ലാഗ് ഓഫ് എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം. മുകേഷ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, എം. നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ പങ്കെടുത്തു.

 • വെപ്പ് ബി ഗ്രേഡ് 

 • —————-ഒന്നാം സ്ഥാനം – പുന്നത്ര പുരയ്ക്കൽ (കല്ലട വി.ബി.സി)രണ്ടാം സ്ഥാനം – പി.ജി കുരിപ്പുഴ (മൺട്രോത്തുരുത്ത് ദൃശ്യാഞ്ജലി ബോട്ട് ക്ലബ്ബ്)മൂന്നാം സ്ഥാനം – എബ്രഹാം മൂന്നുതൈക്കൻ (മൺട്രോത്തുരുത്ത് യുവൻസ് ബോട്ട് ക്ലബ്ബ്)
 • വെപ്പ് എ ഗ്രേഡ്

 • ———–ഒന്നാം സ്ഥാനം – പുന്നത്ര വെങ്ങാഴി (മൺട്രോത്തുരുത്ത് ഇന്ത്യൻ വോയിസ്)
 • രണ്ടാം സ്ഥാനം – പഴശ്ശിരാജ (പടിഞ്ഞാറെ കല്ലട തിരുവല്ല എയ്ഞ്ചൽ ബോട്ട് ക്ലബ്ബ്)
 • മൂന്നാം സ്ഥാനം – പട്ടേരി പുരയ്ക്കൽ (ചെന്നിത്തല ഡബിൾസ് ബോട്ട് ക്ലബ്ബ്)
 • ഇരുട്ടുകുത്തി ബി ഫൈനൽ

 • ————-ഒന്നാം സ്ഥാനം – സെന്റ് ജോസഫ് (ശിങ്കാരപ്പള്ളി യുവരശ്മി ബോട്ട് ക്ലബ്ബ്)
 • രണ്ടാം സ്ഥാനം – ജലറാണി (മൺട്രോത്തുരുത്ത് ഫ്രീഡം ബോട്ട് ക്ലബ്ബ്)മൂന്നാം സ്ഥാനം – ശരവണൻ (മൺട്രോത്തുരുത്ത് എം.എഫ്.ബി.സി)
 • തെക്കനോടി (വനിത)

  ————-

 • ഒന്നാം സ്ഥാനം – ദേവസ് (ആലപ്പുഴ സംഗീതാ ബോട്ട് ക്ലബ്ബ്)രണ്ടാം സ്ഥാനം – കാട്ടിൽ തെക്കതിൽ (ആലപ്പുഴ കരുമാടി ഐശ്വര്യ ബോട്ട് ക്ലബ്ബ്)മൂന്നാം സ്ഥാനം – സാരഥി (ആലപ്പുഴ ഫ്രണ്ട്‌സ് വുമൺ ബോട്ട് ക്ലബ്ബ്)