പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഒന്നാം സ്ഥാനം നേടിയ ബി ശ്രീകുമാര്‍ (ദൂരദര്‍ശന്‍) എസ്. ആർ സുധീർ കുമാർ (ദീപിക)എന്നിവർ മന്ത്രി റിയാസിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു. എം.മുകേഷ് എം.എൽ എ, സൂരജ്‌ രവി തുടങ്ങിയവർ സമീപം

കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന്‍ (മലയാള മനോരമ), ദൃശ്യ മാധ്യമത്തില്‍ ഒന്നാം സ്ഥാനം ബി ശ്രീകുമാര്‍ (ദൂരദര്‍ശന്‍), രണ്ടാം സ്ഥാനം സുജിത് സുരേന്ദ്രന്‍ (അമൃത ടിവി) എന്നിവര്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും രണ്ടാം സ്ഥാനത്തിന് 5000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.