കോവിഡ് വാക്‌സിന്‍ പാഴാക്കിയില്ല;കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കോവിഡ് വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം..സംസ്ഥാനത്തിന് 7338806 ഡോസ് വാക്‌സിനാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്.

കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ പാഴാക്കുന്നത് കുറക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ ആരോഗ്യ
പ്രവര്‍ത്തകരും നഴ്‌സുമാരും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു.

ന്യൂദല്‍ഹി: കേരളത്തിന് ലഭിച്ച കോവിഡ് വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ പാഴാക്കുന്നത് കുറക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു.

കേരളത്തിന് ലഭിച്ച വാക്‌സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചുവെന്നുംവേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ഉപയോഗിച്ചുവെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിശിഷ്യ നഴ്‌സുമാര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായിവിജയന്‍ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന് 7338806 ഡോസ് വാക്‌സിനാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. വേസറ്റേജ് ഫാക്റ്റര്‍ എന്ന നിലയിലുള്ള അധികഡോസും കൂടി ഉപയോഗിച്ചതോടെ സംസ്ഥാനത്ത് 7426164 ഡോസ് വാക്‌സിന്‍ നല്കിയെന്ന് വ്യക്തമാക്കിയയിരുന്നു മുഖ്യമന്ത്രിയുടെ ട്വിറ്റ്. ഈ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രി കേരളത്തിലെ നഴ്‌സുമാരെ അഭിനന്ദിച്ചത്.