ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 കോവിഡ് ചികിത്സ കിടക്കകള്‍ ഒരുക്കി ആര്‍ പി ഗ്രൂപ്പ്

കൊല്ലം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ചവറ ശങ്കരമംഗലം സ്‌കൂളില്‍ തയ്യാറാക്കുന്ന കോവിഡ് ചകിത്സ കേന്ദ്രത്തിലാണ് 250 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി തയ്യാറാകുന്നത്. കട്ടിലിനും, കിടക്കള്‍ക്കും പുറമെ വാഷിംഗ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, നനൂറോളം കസേരകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തുടങ്ങി കിടത്തി ചികിലാസകേന്ദ്രത്തിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ആര്‍ പി ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.കുട്ടിക്കാലത്തു പഠിച്ച സ്‌കൂളില്‍ തന്നെ ഈ പ്രതിസന്ധി കാലത്ത് കിടക്കകള്‍ ഒരുക്കേണ്ടി വന്നത് മനസിനെ വിഷമിപ്പിച്ച കാര്യമാണ്. എന്നാല്‍ നമ്മള്‍ ഏല്ലാവരും ഒറ്റക്കെട്ടായി കോവിഡ് പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യുമെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ രവി പിള്ള പ്രത്യാശ പ്രകടിപ്പിച്ചു.സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് കോവിഡ് പ്രതിസന്ധി തരണം ചെയ്യുവാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തിനു ഉറപ്പു നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.