എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

കൊല്ലം: സ്വച്ഛതാ ഹി സേവായുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. കൊല്ലം എസ് എൻ കോളേജ് , വിവിധ സ്കൂളുകൾ, എൻ എസ് എസ്, എൻ സി സി,സ്കൗട്ട് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.


കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് എസ് ബി ഐ റീജണൽ മാനേജർ എം.മനോജ്കുമാർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്വച്ച് ഭാരത് ബോധവൽക്കരണ ജാഥയും സംഘടിപ്പിച്ചു.റെയിൽവേ കൊമേഴ്സ്യൽ മാനേജർ എസ്.അജിത്കുമാർ,സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള,എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജർമാരായ വിനോദ് കൃഷ്ണൻ, വി ഹരികുമാർ, തുടങ്ങിയവർ പങ്കെടുത്തു.