എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹോം ലോൺ എക്‌സ്‌പോ തുടങ്ങി.
കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഭവന വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു.

കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസ്സിസ്റ് ജനറൽ മാനേജർമാരായ വിനോദ് കൃഷ്ണൻ, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒട്ടേറെ ഇളവുകളും മേളയുടെ ഭാഗമായി ഉണ്ടാകും.കേരളത്തിലെ പ്രശസ്തരായ ബിൽഡർ മാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.കുറഞ്ഞ പലിശ നിരക്കിൽ വീടു വയ്ക്കുന്നതിനും വസ്തു വാങ്ങുന്നതിനും ഏറ്റവും വേഗത്തിൽ വായ്പകൾ ലഭ്യമാകാനുള്ള സൗകര്യമുണ്ടാകുമെന്നു ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ എം എ അറിയിച്ചു.

കൊല്ലത്തെ കൂടാതെ കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിലും ഭവന വായ്‌പാമേള സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ മേള ഇന്ന്(ഞായർ) സമാപിക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ഹോം ലോൺ എക്‌സ്‌പോ
കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഉദ്‌ഘാടനം ചെയ്യുന്നു.