എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ

വർത്തമാനം ബ്യുറോ

 

നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ അഭിമുഖത്തിൽ ചെറുകിട കച്ചവട മേഖലകളിലെ സംരംഭങ്ങൾക്കായ്‌ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ” വായ്പാമേള സംഘടിപ്പിക്കുന്നു.

നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ പരിസരത്ത് വച്ചാണ് വായ്പമേള. കേന്ദ്ര ഗവണ്മെന്റിന്റെ ഈ
പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, അപേക്ഷകൾ സമർപ്പിക്കുന്നതിനും മേളയിൽ സൗകര്യങ്ങളുണ്ടായിരിക്കും.
ചെറുകിട കച്ചവട മേഖലകളിലുള്ള സംരംഭങ്ങൾക്ക് മുദ്ര ലോണിലൂടെ പരമാവധി 10 ലക്ഷം വരെയും പട്ടികജാതി /പട്ടിക വർഗ്ഗ/വനിതകൾ ഉൾപ്പെടെ ഉള്ളവർക്ക് ചെറുകിട കച്ചവട മേഖലകളിലുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനു സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതി വഴി പരമാവധി 1 കോടി വരെയും വായ്പ അനുവദിക്കും.അർഹരായ അപേക്ഷകർക്ക് മേളയിൽ വെച്ച് തന്നെ ഉപാധികളോടെ വായ്പ അനുവദിക്കുന്നതാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.