എസ് ബി ഐ ‘ഗാന്ധിജി കാ സ്മരൺ’ പരിപാടി സംഘടിപ്പിച്ചു.

വർത്തമാനം ബ്യുറോ

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു “ഗാന്ധിജി കാ സ്മരൻ” പരിപാടി സംഘടിപ്പിച്ചു.

സ്വച് ഭാരത് പരിപാടിയുടെ ഭാഗമായി ബാങ്ക് ജീവനക്കാർ കരുനാഗപ്പള്ളി, ഓച്ചിറ കെ എസ് ആർ ടി സി ബസ്‌ സ്റ്റാന്റുകൾ ശുചീകരിച്ചു.എസ് ബി ഐ ജനറൽ മാനേജർ സീതാരാമൻ.വി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു.ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ എം എ,കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ,മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലം റീജിയന്റെ അഭിമുഖത്തിൽ ക്ലാപ്പനയിലും കൊട്ടാരക്കര റീജിയന്റെ നേതൃത്വത്തിൽ പട്ടാഴിയിലും തിരുവല്ല റീജിയന്റെ അഭിമുഖത്തിൽ നെടുമ്പ്രത്തും പത്തനംതിട്ട റീജിയന്റെ നേതൃത്വത്തിൽ റാന്നിയിലും 2 ദിവസം നീണ്ടുനിന്ന വില്ലേജ് കണക്ട് പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ക്ലാപ്പനയിൽ നടന്ന വില്ലേജ് കണക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജീവ് ഓണംപിള്ളി,സെക്രട്ടറി താര,റീജിയണൽ മാനേജർ ഷീബ ചിത്തജൻ, ബ്രാഞ്ച് മാനേജർ സജു, തുടങ്ങിയവർ പങ്കെടുത്തു.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു ക്വിസ് മത്സരം,പഠന സഹായം,വിവിധ സ്ഥാപനങ്ങൾക്കു ഫാനുകൾ,അലമാര, ഫിൽറ്റർ,കസേരകൾ,വനിതകൾക്ക് തയ്യൽ മെഷീനുകൾ തുടങ്ങിയവ വിതരണം ചെയ്തു.

വിവിധ ശാഖ കളിലെ ഇടപാടുകരെയും ചടങ്ങിൽ ആദരിച്ചു.സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണവും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ആദരവും വില്ലേജ് കണക്ട് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.