ഓണത്തിന് പുതുശൈലിയിൽ കതിർ പാട്ടൊരുക്കി ഗായകൻ മധു ബാലകൃഷ്ണൻ

 

ഈ വർഷം ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ പാടിയെന്ന നേട്ടവും മധു ബാലകൃഷ്ണന്.

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ ഗായകൻ മധു ബാലകൃഷ്ണന്റെ ‘എള്ളോണം പൊന്നോണം’ സംഗീത ആൽബം പുറത്തിറങ്ങി.

വ്യത്യസ്‌ത രീതിയിലെ ഓണക്കതിർ പാട്ടാണ് ആൽബത്തിന്റെ ഇതിവൃത്തം. കൊച്ചി മാക്‌സ് മീഡിയ പുറത്തിറക്കിയ ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശസ്‌ത ഗായകൻ മധു ബാലകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്ന പാട്ടിന്റെ വരികൾ ശ്യാം കാങ്കാലിലിന്റേതാണ്.ഇബ്രൂ പെരിങ്ങാല സംവിധാനം ചെയ്‌ത ആൽബത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് രാം സുരേന്ദ്രനാണ്.

സാധാരണ കൃഷിയൊരുക്കുമ്പോഴുള്ള കതിർപ്പാട്ടിൽ നിന്ന് വ്യത്യസ്ഥ താളത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. വി.ജെ. ഡേവിസാണ് ഛായാഗ്രാഹകൻ. ഈ വർഷം ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ പാടിയെന്ന നേട്ടവും മധു ബാലകൃഷ്ണനാണ്.