കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 21 ന് ഹാജരാകാന്‍ ഇ ഡി നോട്ടിസ്

ന്യൂദല്‍ഹി : നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടിസ്. ജൂലൈ 21ന് ഹാജരാകാനാണ് ഇഡി നോട്ടിസ്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടിസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സോണിയയുടെ ആവശ്യം നേരത്തേ ഇഡി അംഗീകരിച്ചിരുന്നു.
കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലായിരുന്നു സോണിയ കൂടുതല്‍ സമയം തേടിയത്. ജൂണ്‍ 23ന് ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പല ദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ജൂണ്‍ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ് ജൂണ്‍ 12 ന് സോണിയയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 20 നാണ് ആശുപത്രി വിട്ടത്. വിശ്രമത്തിനുള്ള കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ജൂണ്‍ 23 ന് ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു